മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, കെ. സച്ചിദാനന്ദൻ പരിഭാഷയൊരുക്കിയ ‘തുക്കാറാം പറയുന്നു’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഫാ. ബോബി ജോസ് കട്ടിക്കാട് റോസി തമ്പിക്ക് നൽകി നിർവഹിക്കുന്നു. സച്ചിദാനന്ദൻ സമീപം.
തൃശ്ശൂർ: മനുഷ്യനെ ശുദ്ധീകരിക്കുന്ന പുസ്തകമാണ് ‘തുക്കാറം പറയുന്നു’ എന്ന് ഫാ. ബോബി ജോസ് കട്ടിക്കാട്. കവി സച്ചിദാനന്ദൻ പരിഭാഷയൊരുക്കിയ ഭക്തകാവ്യപരമ്പരയിലെ നാലാംപുസ്തകമായ ‘തുക്കാറാം പറയുന്നു’ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയത നഷ്ടപ്പെട്ട മതമാണ് വർഗീയതയെന്നും, അതിനെതിരായി ആത്മീയതയെ വളർത്തിക്കൊണ്ടു വരുകയാണ് ചെയ്യേണ്ടതെന്നും കെ. സച്ചിദാനന്ദൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി മെഗാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന പ്രകാശനച്ചടങ്ങിൽ എഴുത്തുകാരി റോസി തമ്പി പുസ്തകം ഏറ്റുവാങ്ങി. ഇന്ത്യൻ ഭക്തിപ്രസ്ഥാന കവികളിൽ പ്രമുഖനായ സന്ത് തുക്കാറാമിന്റെ കവിതകളുടെ സമാഹാരമാണ് ‘തുക്കാറാം പറയുന്നു’.
ഞായറാഴ്ച പുസ്തകോത്സവത്തിൽ തിരക്കേറി. പരീക്ഷാത്തിരക്കിനിടയിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം നന്നായുണ്ട്. പെൻഗ്വിൻ ബുക്സിന്റെ കളക്ടേഴ്‌സ് എഡിഷനും ബാലസാഹിത്യ പുസ്തകങ്ങൾക്കും ആവശ്യക്കാരേറെയാണ്.
പാറമേക്കാവ് അഗ്രശാലയിൽ ഈ മാസം 25 വരെ രാവിലെ പത്ത്മുതൽ രാത്രി എട്ടുവരെയാണ് മേള. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2455134, 8590602304.
Content Highlights: Tukaram Parayunnu, Book release, Fr. Bobby Jose Kattikadu, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..