തൃശൂര്‍: ഇരുപതാമത് ടോംയാസ് പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എ കേശവന്‍ നായരുടെ സ്മരണയ്ക്കായി നല്‍കുന്നതാണ് ടോംയാസ് പുരസ്‌കാരം

ആഗസ്റ്റ് രണ്ടിന് എം.ടിയുടെ കോഴിക്കോടുള്ള വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാര്യര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിങ് ഡയറക്ടര്‍ തോമസ് പാവറട്ടി അറിയിച്ചു.

Content Highlights: Tomyas award for MT Vasudevan Nair