തിരൂര്‍: എഴുത്തുകാരായ പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, കഥകളി നടന്‍ സദനം കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിക്കും.

മലയാളഭാഷയുടേയും സംസ്‌കാരത്തിന്റേയും വളര്‍ച്ചക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് മലയാളസര്‍വകലാശാലയുടെ പരമോന്നത ബിരുദമായ ഡിലിറ്റ് നല്‍കി ആദരിക്കുന്നത്. 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നിര്‍വാഹകസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പൊതുസഭ തീരുമാനം കൈക്കൊണ്ടത്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ഡിലിറ്റ് ബിരുദം നല്‍കുക.

Content Highlights: Thunchath Ezhuthachan Malayalam University, D-Litt award, M Leelavathy, MK Sanu