തിരുവനന്തപുരം: പി. കേശവദേവിന്റെ സ്മരണാര്‍ഥം കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കേശവദേവ് പുരസ്‌കാരങ്ങള്‍ക്ക് തോമസ് ജേക്കബും ഡോ. ശശാങ്ക് ആര്‍. ജോഷിയും അര്‍ഹരായി.

കേശവദേവ് സാഹിത്യപുരസ്‌കാരത്തിനാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് അര്‍ഹനായത്. പൊതുജനങ്ങള്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ഡയബ്സ്‌ക്രീന്‍ കേരള കേശവദേവ് പുരസ്‌കാരത്തിനാണ് എന്‍ഡോൈക്രനോളജിസ്റ്റും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. ശശാങ്ക് ആര്‍. ജോഷി അര്‍ഹനായത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്‌കാരങ്ങള്‍.

ജൂണ്‍ 18-ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ സീതാലക്ഷ്മി ദേവ്, മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ്, പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: Thomas jacob and Dr Shashank R Joshi wins Kesavadev award