കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി മഹാകവി അക്കിത്തത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രഥമ അക്കിത്തം പുരസ്‌കാരം എം.ടി.ക്ക് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം അക്കിത്തത്തിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സമര്‍പ്പിക്കും.

ആഷാ മേനോന്‍, പി. നാരായണക്കുറുപ്പ്, പി. ബാലകൃഷ്ണന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതി ഏകകണ്ഠമായാണ് എം.ടി.യുടെ പേര് നിര്‍ദേശിച്ചത്. പി. ബാലകൃഷ്ണന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, തപസ്യ ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, വൈസ് പ്രസിഡന്റ് യു.പി. സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Thapasya Akkitham award MT Vasudevan Nair