ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ തകഴി പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 

50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി ജി സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരിയില്‍ തകഴി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്യുക.

Content Highlights; thakazhi award for sreekumaran thampi