തിരുവനന്തപുരം: സാഹിതി ഏര്‍പ്പെടുത്തിയ ലളിതാംബിക അന്തര്‍ജനം സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്തും മലയാള മനോരമ പത്തനംതിട്ട സീനിയര്‍ റിപ്പോര്‍ട്ടറുമായ ടി.ബി.ലാല്‍ അര്‍ഹനായി.
'ടി.ബി.ലാലിന്റെ കഥകള്‍' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ലളിതാംബിക അന്തര്‍ജനത്തിന്റെ ശ്രദ്ധേയ കൃതിയായ 'അഗ്‌നിസാക്ഷി' പുറത്തിറങ്ങിയതിന്റെ 44-ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സാഹിതി പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് ചെയര്‍മാര്‍ വി.സി.കബീറും സെക്രട്ടറി ജനറല്‍ ബിന്നി സാഹിതിയും പറഞ്ഞു. 44,444 രൂപയുടേതാണ് അവാര്‍ഡ്.
Content Highlights: TB Lal, Lalithambika Antharjanam award