കൊച്ചി: ടാറ്റ ട്രസ്റ്സിന്റെ പരാഗ് ഇനിഷ്യേറ്റീവ്, കുട്ടികളുടെ പുസ്തകങ്ങള്‍ക്കുള്ള ആദ്യ പുരസ്‌കാരമായ ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫസര്‍ എസ്.ശിവദാസിന്. ഈ വര്‍ഷം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമാണ്. പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം എന്നിവരാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് എഴുത്തുകാര്‍. മെയ്, ജൂണ്‍ മാസങ്ങളിലെ നോമിനേഷന്‍ കാലയളവില്‍ വാര്‍ഷിക സാഹിത്യ അവാര്‍ഡിന് 490 എന്‍ട്രികളാണ് ലഭിച്ചത്. 
ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികളെ പ്രകീര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബഹുസംസ്‌കാരവും ബഹുഭാഷാ പരിസ്ഥിതിയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യ സൃഷ്ടികളുടെ കര്‍ത്താക്കളെയും ചിത്രകാരന്മാരെയും തിരിച്ചറിയാനുള്ള പരാഗ് ഇനിഷ്േറ്റീവിന്റെ ശ്രമമാണിത്.

Content highlights :tata parag big little award goes to prof. s sivadas