കൊച്ചി: ടാറ്റ ട്രസ്‌റ്‌സിന്റെ പരാഗ് ഇനിഷ്യേറ്റീവ്, കുട്ടികളുടെ പുസ്തകങ്ങള്‍ക്കുള്ള ആദ്യ പുരസ്‌കാരമായ ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് 2021-ലേക്ക് ഷോര്‍ട്ടലിസ്റ്റ് ചെയ്യ എഴുത്തുകാരെ പ്രഖ്യാപിച്ചു. എസ്.ശിവദാസ്,പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം എന്നിവരാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാര്‍. ഈ വര്‍ഷം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമാണ്. മെയ്, ജൂണ്‍ മാസങ്ങളിലെ നോമിനേഷന്‍ കാലയളവില്‍ വാര്‍ഷിക സാഹിത്യ അവാര്‍ഡിന് 490 എന്‍ട്രികളാണ് ലഭിച്ചത്. എല്ലാ വര്‍ഷവും എഴുത്തുകാരുടെ വിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ഭാഷയാണ് തിരഞ്ഞെടുക്കുന്നത് അതേസമയം ചിത്രകാരന്റെ വിഭാഗത്തിലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ക്ക് ഭാഷ ബാധകമല്ല. 

sippy pallippuram
സിപ്പി പള്ളിപ്പുറം

ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികളെ പ്രകീര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബഹുസംസ്‌കാരവും ബഹുഭാഷാ പരിസ്ഥിതിയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യ സൃഷ്ടികളുടെ കര്‍ത്താക്കളെയും ചിത്രകാരന്മാരെയും തിരിച്ചറിയാനുള്ള പരാഗ് ഇനിഷ്േറ്റീവിന്റെ ശ്രമമാണിത്. 
ഈ വര്‍ഷം രചയിതാക്കളുടെ വിഭാഗത്തിനുള്ള ഭാഷ മലയാളമായതിനാല്‍, വിജയികള്‍ക്കുള്ള  അവാര്‍ഡ്ദാന ചടങ്ങ്, 2021 ഡിസംബര്‍ 10 ന് വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ തൃശ്ശൂരിലെ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കേരളത്തില്‍ വെച്ച് നടക്കും. രണ്ട് വിഭാഗങ്ങളിലെയും വിജയികള്‍ക്ക് ഒരേ വേദിയില്‍ അവാര്‍ഡ് നല്‍കുകയും അനുമോദിക്കുകയും ചെയ്യും, ചടങ്ങിനെ തുടര്‍ന്ന് 'ബാലസാഹിത്യത്തിലെ ബാല്യകാല പ്രതിനിധാനം'' എന്ന വിഷയത്തില്‍ ചര്‍ച്ചയും ഉണ്ടായിരിക്കും.

Content Highlights: TATA big little book award short list published