രോപണം തെളിഞ്ഞാല്‍ രാജിവെക്കാം എന്ന  പൊതുപ്രവര്‍ത്തകരുടെ സ്ഥിരം പല്ലവിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പി രാജീവന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവന്റെ വിമര്‍ശനം.

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പെട്ട ബി ജെ പി നേതാവ് എം ടി രമേശന്റിയും സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം എല്‍ എ എം വിന്‍സെന്റിന്റെയും പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചാണ് രാജീവന്റെ പോസ്റ്റ്.

ആരോപണം തെളിഞ്ഞാല്‍ രാജി വയ്ക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇവര്‍ പൊതുരംഗത്ത് വേണം എന്ന് ആര്‍ക്കാണ് വാശി? പൊതുരംഗത്ത് നിലനില്‍ക്കണം എന്ന് ആരെങ്കിലും പറഞ്ഞോ? പോയി വീട്ടില്‍ ഇരിക്ക് മാഷേ എന്നാണ് രാജീവന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ടി പി രാജീവന്റെ പോസ്റ്റിലേക്ക്

മെഡിക്കല്‍ കോഴ വിവാദത്തില്‍ പെട്ട ബി ജെ പി നേതാവ് രമേശ് പറയുന്നു:'ആരോപണം തെളിഞ്ഞാല്‍ ഞാന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും'.
സ്ത്രീ പീഡന കേസ്സില്‍ അറസ്റ്റിലായ എം ല്‍ എ പറയുന്നു: ' പരാതി തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും'
ഇവര്‍ പൊതു രംഗത്ത് വേണം എന്ന് ആര്‍ക്കാണ് വാശി? പൊതു രംഗത്ത് നിലനില്‍ക്കണം എന്ന് ആരെങ്കിലും പറഞ്ഞോ? പോയ് വീട്ടില്‍ ഇരിക്ക് മാഷെ