'നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം'; ടി.പി. രാജീവന് തെറ്റാത്ത വഴികള്‍


സുബിന്‍ മാത്യു

ടി.പി രാജീവൻ

'All the ways I lost so far Have been to you'.

''നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം''

രചനയേത്, വിവര്‍ത്തനമേത് എന്നുതിരിച്ചറിയാന്‍ കഴിയില്ല. ടി.പി. രാജീവന്റെ 'പ്രണയശതകം' എന്ന കവിതാസമാഹാരത്തിലെ കവിതകള്‍ വായിച്ചാല്‍. പ്രണയം തുളുമ്പിനില്‍ക്കുന്ന 100 കവിതകള്‍കൊണ്ട് സമ്പന്നമായ രാജീവന്റെ മലയാളത്തിനോടും ഇംഗ്ലീഷിനോടുമുള്ള പ്രണയം വിളിച്ചോതുന്ന കവിതാസമാഹരമാണ് 'പ്രണയശതകം'.

''ആരുടെ സ്വപ്നമാണ്
നീയും ഞാനും
ആരുടെതായാലും
ഒരിക്കലും ഉണരാതിരിക്കട്ടെ
ആ ആള്‍''

സാധാരണക്കാര്‍ക്കുപോലും പരിചിതമായ വരികളാണിവ. ഫെയ്സ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ ഇന്നും യുവാക്കളുടെ സ്റ്റാറ്റസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വരികള്‍. ഇതും കവിയുടെ ഇരുഭാഷകളിലുമുള്ള പ്രാവീണ്യം വിളിച്ചോതുന്ന 'പ്രണയശതക'ത്തിലെ വരികളാണ്.

മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയെയും സ്‌നേഹിച്ച സാഹിത്യകാരനായിരുന്നു ടി.പി. രാജീവന്‍. എന്നാല്‍ ഇംഗ്ലീഷ് സാഹിത്യകൃതികളുടെ കേവലപരിഭാഷയല്ലായിരുന്നു അദ്ദേഹത്തിന്റേതെന്നതാണ് സവിശേഷത. വിദേശസാഹിത്യരചനകളോടുചേര്‍ന്നുനില്‍ക്കുന്ന മൗലികമായ രചനകള്‍ മലയാളത്തിലും ഇംഗ്ലീഷിലും സൃഷ്ടിക്കാന്‍ ശ്രദ്ധിച്ച സാഹിത്യകാരനായിരുന്നു രാജീവന്‍. 'ഹി ഹു വാസ് ഗോണ്‍ ദസ്', കണ്ണകി, തേഡ് വേള്‍ഡ്' എന്നിവയാണ് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകള്‍.

കോഴിക്കോട് ജില്ലയിലെ പാലേരിയെന്ന നാട്ടിന്‍പുറത്ത് ജനിച്ച് മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ചുവളര്‍ന്ന ടി.പി. രാജീവന്‍ ഇംഗ്ലീഷ് കവിതകളെഴുതിയെന്നത് തികച്ചും അദ്ഭുതകരമാണെന്ന് എഴുത്തുകാരനായ യു.കെ. കുമാരന്‍ അനുസ്മരിക്കുന്നു.

സ്വന്തം താത്പര്യം കൊണ്ടുമാത്രം ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വശത്താക്കിയ ആളായിരുന്നു രാജീവന്‍. സ്‌കൂളിലേക്ക് പോകുന്നവഴിക്ക് തന്നോടുതന്നെ ഇംഗ്ലീഷില്‍ സംസാരിച്ചാണ് ഇംഗ്ലീഷ് ഭാഷയെ തന്നിലേക്കടുപ്പിച്ചതെന്ന് രാജീവന്‍ ഒരിക്കല്‍ പറഞ്ഞത് യു.കെ. കുമാരന്‍ ഓര്‍ക്കുന്നു.

Content Highlights: T.P Rajeevan, Subin Mathew, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented