മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സ്മിതാ ഗിരീഷിന്റെ ‘സ്വപ്‍നമെഴുത്തുകാരി’ എന്ന പുസ്‌തകം ബിപിൻചന്ദ്രൻ സുധാ തെക്കേമഠത്തിന് നൽകി പ്രകാശനം ചെയ്യുന്നു. റോസ് ജോർജ്, സ്‌മിത ഗിരീഷ്, ജോർജ് ജോസഫ് തുടങ്ങിയവർ സമീപം.
തൃശ്ശൂർ: ഒരുതരത്തിലുള്ള സാഹിത്യത്തെയും വിലകുറച്ചു കാണാനാകില്ലെന്ന് കഥാകൃത്തും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ. പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി മെഗാ പുസ്തകോത്സവത്തിൽ സ്മിത ഗിരീഷ് രചിച്ച ‘സ്വപ്നമെഴുത്തുകാരി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആസ്വാദനത്തിന് വ്യത്യസ്ത അളവുകോലാണുള്ളത്. ഓൺലൈൻ സാഹിത്യത്തിനും അച്ചടിസാഹിത്യത്തിനും സമൂഹത്തിൽ ആരാധകരുണ്ട്. സാഹിത്യരചനകളെ നല്ലത്, ചീത്ത എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും ബിപിൻ ചന്ദ്രൻ പറഞ്ഞു.
നർത്തകിയും എഴുത്തുകാരിയുമായ സുധാ തെക്കേമഠത്തിന് നൽകിയാണ് 'സ്വപ്‌നമെഴുത്തുകാരി'യുടെ പ്രകാശനം നിർവഹിച്ചത്. റോസ് ജോർജ്, ജോർജ് ജോസഫ്, സ്മിത ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Swapnamezhuthukari book release, Smitha Girish, Bipin Chandran, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..