ശ്രീനാരായണഗുരു മന്ത്രദര്‍ശനംചെയ്ത ഋഷി സ്വാമി ചിദാനന്ദപുരി


'അരുളുള്ളവനാണ് ജീവി' എന്ന നവാക്ഷരീമന്ത്രം 'അനുകമ്പാദശക'ത്തിലൂടെ ലോകത്തിന് നല്‍കിയ ഋഷിയാണ് നാരായണഗുരു.

ശ്രീനാരായണ ഗുരുവിന്റെ 'അനുകമ്പാദശക'ത്തെക്കുറിച്ചുള്ള സ്വാമി ചിദാനന്ദപുരിയുടെ വ്യാഖ്യാനം കെ.കെ. മുഹമ്മദ്, ഫാദർ ജോൺ മണ്ണാറത്തറയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. സ്വാമി ചിദാനന്ദപുരി സമീപം

കോഴിക്കോട്: ഏതു മതത്തിന്റെയും എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും അടിത്തറ അരുള്‍, അന്‍പ്, അനുകമ്പ എന്നിവയാണെന്ന സന്ദേശമാണ് ശ്രീനാരായണഗുരു നല്‍കിയതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ 'അനുകമ്പാദശക'ത്തിന് സ്വാമി ചിദാനന്ദപുരി രചിച്ച വ്യാഖ്യാനത്തിന്റെ പ്രകാശനത്തിനുശേഷം 'ഗുരുദര്‍ശനത്തിലെ മതസമന്വയം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'അരുളുള്ളവനാണ് ജീവി' എന്ന നവാക്ഷരീമന്ത്രം 'അനുകമ്പാദശക'ത്തിലൂടെ ലോകത്തിന് നല്‍കിയ ഋഷിയാണ് നാരായണഗുരു. മന്ത്രദര്‍ശനംചെയ്ത ഋഷിയുടെ പ്രകടനം ഈ കൃതിയിലാണ് കാണാനാവുക. അരുള്‍, അന്‍പ്, അനുകമ്പ എന്നിവയുണ്ടായാല്‍ മനുഷ്യരായി. ഇവ മൂന്നില്‍നിന്നുമകന്നാല്‍ നശിച്ചു. ഇതില്ലെങ്കില്‍ മറ്റൊന്നുണ്ടായിട്ടും കാര്യമില്ല. 'പലമതസാരവുമേക'മാണെന്നതുതന്നെയല്ലേ ഗുരുവിന്റെ മതസമന്വയം? അതു മനസ്സിലായാല്‍ പിന്നെ മതപരിവര്‍ത്തനത്തിന്റെ പ്രശ്‌നമില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.

പുസ്തകം വാങ്ങാം

മാതൃഭൂമി ബുക്‌സിന്റെ ആധ്യാത്മിക പുസ്തകോത്സവത്തിന്റെ ഭാഗമായി കെ.പി. കേശവമേനോന്‍ ഹാളിലായിരുന്നു പരിപാടി. കെ.കെ. മുഹമ്മദ്, ഫാ. ജോണ്‍ മണ്ണാറത്തറയ്ക്കുനല്‍കി പുസ്തകം പ്രകാശനംചെയ്തു. എന്‍. ശ്രീകുമാറും സംസാരിച്ചു. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

Content Highlights: swami chidananda puri sree narayana guru mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented