സ്‌കൂളിന് നേടിക്കൊടുത്തത് 68 യു.എസ്.എസ്!; വിദ്യാര്‍ഥികള്‍ക്ക്‌ പുസ്തകം സമ്മാനിച്ച് പി.ടി.എയുടെ ആദരം


യുഎസ്എസ് ജേതാക്കൾ'പാഠം ഒന്ന് ആത്മവിശ്വാസം' എന്ന പുസ്തകവുമായി

മലപ്പുറം: അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇത് അഭിമാനവര്‍ഷമാണ്. ഇത്തവണത്തെ യു.എസ്.എസ്. പരീക്ഷയ്ക്കിരുത്തിയ 104 കുട്ടികളില്‍ അറുപത്തിയെട്ട് പേര്‍ വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ യു.എസ്.എസ് ജേതാക്കളുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുത്ത വിദ്യാലയം എന്ന് ഖ്യാതി നേടിയിരിക്കുന്നു. അറുപത്തിയെട്ട് പേരെയും 'ഇമ്മിണി വല്യ ഒന്ന്' എന്ന പേരില്‍ ഈ വിജയം വിദ്യാലയം ആഘോഷിച്ചതാവട്ടെ ജീവിതപാഠങ്ങള്‍ ഉള്ളടങ്ങിയ മഹത്തായ ഒരു പുസ്തകം സമ്മാനിച്ചുകൊണ്ടാണ്. ലിപിന്‍രാജ് ഐ.എ.എസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പാഠം ഒന്ന് ആത്മവിശ്വാസം' എന്ന പുസ്തകം യു.എസ്.എസ് ജേതാക്കള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് പി.ടി.എ വിദ്യാര്‍ഥികളെ അനുമോദിച്ചത്.

പരീക്ഷ എഴുതിയ 103 പേരിൽ 68 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 12% കുട്ടികൾ ഇതിന് അർഹരായപ്പോൾ, ഈ സ്ഥാപനത്തിലെ 65% പേരാണ് ഇതിനർഹത നേടിയത്. ഇവിടെ 2750 കുട്ടികൾ പഠിക്കുന്നുണ്ട്. ഈ കുട്ടികളെ ആദരിക്കാൻ ഇമ്മിണി ബല്ല്യ ഒന്ന് എന്ന പേരിൽ നടത്തിയ അവാർഡ്ദാന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ മീര കെ ഐ എ എസ് പങ്കെടുത്തിരുന്നു. ലിപിൻ രാജ് ഐ എ എസ് അടുത്ത ദിവസം ഈ കുട്ടികളെ കാണാൻ വരുന്നുണ്ട്.Content Highlights: Sullamussalam Oriental HSS, USS, Lipin Raj IAS, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented