സാഗരഗര്‍ജനം നിലച്ചിട്ട് പത്താണ്ട്; ആര്‍ക്കും പ്രവേശിക്കാനാവാതെ അഴീക്കോട് സ്മാരകം


എം.ബി. ബാബു

തറയോടുകൊണ്ട് നിര്‍മിച്ച തിണ്ണയും അകവും കേടായത് മാറ്റിയതുപോലുമില്ല. ഗേറ്റിലെ ഗ്രില്‍ പൊട്ടിയതും മാറ്റിയില്ല. ഒന്നാംനിലയില്‍ തേങ്ങ വീണ് പൊട്ടിയ ഓടും മാറ്റിയില്ല. ഒന്നാം നിലയിലെ കോണ്‍ക്രീറ്റ് ചോര്‍ച്ചയും കെട്ടിടത്തിന്റെ ബലത്തെ ബാധിക്കുന്നുണ്ട്.

സുകുമാർ അഴീക്കോട്, അഴീക്കോടിന്റെ എഴുത്തുമുറി

തൃശ്ശൂര്‍: ഇരവിമംഗലത്ത് മണലിപ്പുഴയിലേക്ക് കരിങ്കല്‍പ്പടികളുള്ള വലിയൊരു വീടുണ്ട്. ആ വീട്ടില്‍ നിറയെ പുസ്തകങ്ങളുണ്ട്. മലയാള സാഹിത്യ-വൈജ്ഞാനിക ലോകത്തെ ഇനിയുമേറെക്കാലും ചിന്തയിലേക്കും ചര്‍ച്ചയിലേക്കും നയിക്കാനുതകുന്ന ഗ്രന്ഥങ്ങളുടെ അമൂല്യശേഖരം. വാഗ്മിയും വിമര്‍ശകനും ചിന്തകനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വീടാണിത്. അദ്ദേഹം നിര്‍മിച്ച വീടും അതില്‍ വാങ്ങിശേഖരിച്ചിരുന്ന ഗ്രന്ഥങ്ങളുമാണിത്. ഇന്ന് ആര്‍ക്കുമുതകാതെ വീട്ടില്‍ അടച്ചുസൂക്ഷിച്ചിരിക്കുകയാണ് പതിനായിരക്കണക്കിന് പുസ്തകങ്ങള്‍.

കണ്ണൂരില്‍നിന്ന് സാംസ്‌കാരിക നഗരിയിലേക്ക് ജീവിതം പറിച്ചുനട്ട അദ്ദേഹം ഏറെക്കാലം വിയ്യൂരിലായിരുന്നു താമസം. അവസാനകാലത്ത് ഗ്രാമീണഭംഗി ആസ്വദിക്കായി നിര്‍മിച്ചതാണ് ഇരവിമംഗലത്ത് മണലിപ്പുഴയോരത്ത് വലിയ ഇരുനിലവീട്. സന്ദര്‍ശകരെക്കൊണ്ട് എന്നും നിറഞ്ഞിരുന്ന ഈ വീട് 2012 ജനുവരി 24-ന് അദ്ദേഹത്തിന്റെ വിയോഗത്തോടെ ആരുമെത്താതെയായി. ഏറെ വൈകാതെ സാംസ്‌കാരികവകുപ്പ് ഏറ്റെടുത്ത വീട് കേരള സാഹിത്യ അക്കാദമിക്ക് കൈമാറി.

വീടിനു മുന്നില്‍ സാംസ്‌കാരിക വകുപ്പിന്റെ ബോര്‍ഡ് വെച്ചതല്ലാതെ വേറൊന്നും നടന്നില്ല. 2018-ലെ പ്രളയത്തില്‍ വീടിന്റെ തിണ്ണയില്‍ രണ്ടടിയിലേറെ വെള്ളം കയറി. വെള്ളം കയറിയ ഭാഗം അടയാളപ്പെടുത്തി ഒരു ബോര്‍ഡ് വെച്ചതല്ലാതെ വേറൊന്നും നടന്നില്ല. തറയോടുകൊണ്ട് നിര്‍മിച്ച തിണ്ണയും അകവും കേടായത് മാറ്റിയതുപോലുമില്ല. ഗേറ്റിലെ ഗ്രില്‍ പൊട്ടിയതും മാറ്റിയില്ല. ഒന്നാംനിലയില്‍ തേങ്ങ വീണ് പൊട്ടിയ ഓടും മാറ്റിയില്ല. ഒന്നാം നിലയിലെ കോണ്‍ക്രീറ്റ് ചോര്‍ച്ചയും കെട്ടിടത്തിന്റെ ബലത്തെ ബാധിക്കുന്നുണ്ട്.

Azhikode house
സ്മാരകമാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത അഴീക്കോടിന്റെ വീട്‌

അഴീക്കോടിന്റെ ഗ്രന്ഥശേഖരവും ഫലകങ്ങളുമെല്ലാം ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അത് കാണാനോ ഗ്രന്ഥശേഖരം ഉപയോഗപ്പെടുത്താനോ ആര്‍ക്കുമാകുന്നില്ല. അഴീക്കോട് സ്മാരകത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ലാത്തതാണ് കാരണം. വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ നോക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

പുസ്തകങ്ങളും രേഖകളും ഫലകങ്ങളും നിറഞ്ഞ വീട് കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട്. അഴീക്കോട് സ്മാരകസമിതിക്കായി ഏറെക്കാലമായി മുറവിളി ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ അതിന് തയ്യാറാകുന്നതുമില്ല.

Content Highlights: Sukumr Azhikode tenth death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented