പ്രമുഖ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം 'ജന്മം' വിപണിയിലെത്തി. മോഹന്‍ എന്ന അച്ഛന്റേയും ഡൗണ്‍ സിന്‍ഡ്രോമുള്ള മകളുടേയും തിരോധാനത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥ  ഒരു തിരക്കഥാരൂപത്തിലാണ് ജന്മത്തിലൂടെ സുഭാഷ് ചന്ദ്രന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. 

സമുദ്രശില എന്ന നോവലിന്റെ അവസാന മിനുക്കുപണികള്‍ക്കിടെയാണ് 'ജന്മ'ത്തിന്റെ എഴുത്ത് പൂര്‍ത്തിയാക്കിയതെന്ന് എഴുത്തുകാരന്‍ പുസ്തകത്തിന്റെ മുഖവുരയില്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ സുഹൃത്തിന്റെ ആവശ്യപ്രകാരം എഴുത്താരംഭിച്ച സിനിമാസ്‌ക്രിപ്റ്റാണ് 'ജന്മ'മെന്ന പേരില്‍ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. 

ഒരു ചലച്ചിത്രം കണ്ടു തീര്‍ക്കുന്നതു പോലെ അനുഭവവേദ്യമാണ് 'ജന്മ'ത്തിന്റെ ക്രാഫ്റ്റ്. നിഗൂഢതകളവശേഷിപ്പിച്ച അപ്രത്യക്ഷരാകുന്ന ഒരച്ഛന്റേയും മകളുടേയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഇന്നത്തെ ലോകത്തില്‍ പെണ്‍കുട്ടികളെ കാത്തിരിക്കുന്ന വിപത്തുകളെ കുറിച്ച് മുന്നറിയിപ്പ് തരുന്നതിനൊപ്പം അപരിമേയസ്‌നേഹമെന്തെന്ന് അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.book cover

                                                                       ജന്മം-പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

 

 

 

 

 

Content Highlights : Subhash Chandran latest book Janmam released, Mathrubhumi Books