കേരളത്തെ ഒന്നാകെ വിഴുങ്ങിയ മഹാപ്രളയത്തില്‍ കുടുങ്ങിപ്പോയ അമ്മയും സംഘവും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് അദ്ദേഹം നന്ദി പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍
അന്‍പത് മണിക്കൂര്‍ തുടര്‍ച്ചായായുള്ള ശ്രമത്തിന്റെ ഫലമായി അവസാനം അമ്മയും 16 പേരടങ്ങുന്ന സംഘത്തെയും മത്സ്യബന്ധന ബോട്ടില്‍ പുറത്തെത്തിച്ചു. കടുങ്ങല്ലൂരില്‍ അവര്‍ കുടുങ്ങിപ്പോയ വിവരം തുടര്‍ച്ചയായി വന്നതിനാല്‍ കിട്ടിയ ഗുണമാണ്.
സെന്‍ട്രല്‍ എക്സൈസിലെ ഉദ്യോഗസ്ഥന് രഞ്ജിത്ത് വിവരം അറിഞ്ഞ് ബന്ധപ്പെടുകയും സഹായം ആവശ്യമാണോയെന്ന് അന്വേഷിക്കുകയായിരുന്നു. നല്ല കുത്തൊഴുക്കുള്ള സ്ഥലമായിരുന്നതിനാല്‍ ബോട്ടുകള്‍ പോകുന്നുണ്ടായിരുന്നില്ല.
ഇവര്‍ വളരെ ശ്രമപ്പെട്ടാണ് വൃദ്ധന്മാരും കുഞ്ഞുങ്ങളും അടക്കമുള്ള സംഘത്തെ രക്ഷപെടുത്തി ഷെല്റ്ററില് എത്തിച്ചത്. എത്തിയ ശേഷം സൂപ്രണ്ട് അമ്മയെക്കൊണ്ട് എന്നോട് സംസാരിപ്പിച്ചു. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല, ആരോഗ്യവതിയായി ഇരിക്കുന്നു.
തച്ചനക്കരയില്‍ പ്രളയം വന്നപ്പോള്‍ അതിന്റെ എഴുത്തുകാരന്റെ അമ്മയെ രക്ഷപെടുത്തിയ ആ ഉദ്യോഗസ്ഥന് സുഭാഷ് ചന്ദ്രന്റെ നന്ദി...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..