കോഴിക്കോട്: എഴുത്തുകാരുടെ വീടുകളും ബീച്ചും തെരുവും വേദികളാക്കി മഞ്ചേരി 'കലാ സ്പേസ്' കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍, നടത്തിയ 'ലിറ്ററേച്ചര്‍ ഓണ്‍ ദ സ്ട്രീറ്റ്' സാഹിത്യ ക്യാമ്പ് സമാപിച്ചു. പാട്ടും പറച്ചിലും പരിപാടിയോടെയാണ് 26 യുവ എഴുത്തുകാര്‍ പങ്കെടുത്ത ക്യാമ്പ് സമാപിച്ചത്. നോവലിസ്റ്റ് സുഭാഷ്ചന്ദ്രന്റെ മായനാട്ടെ വീട്ടിലെത്തി ക്യാമ്പംഗങ്ങള്‍ അദ്ദേഹവുമായി സംവദിച്ചു. ബിന്ദു പത്തപ്പിരിയവും സംസാരിച്ചു. നടന്‍ വിനോദ് കോവൂരിന്റെ വീട്ടിലേക്കായിരുന്നു അടുത്ത യാത്ര. വിനോദ് കോവൂര്‍, മനോജ് കുമാര്‍ കോവൂര്‍, അഭിനന്ദ് എന്നിവര്‍ സംസാരിച്ചു. യുവതലമുറയിലെ എഴുത്തുകാരായ പി. ജിംഷാര്‍, രാഹുല്‍ മണപ്പാട്, അതുല്‍ നറുകര, വിദ്യ പൂവഞ്ചേരി, ദിനു വെയില്‍, ആദില്‍ മീത്തില്‍, രോഷ്നി എന്നിവരുമായിസംവദിച്ചു. 'പാടലും പറയലും' പരിപാടിയില്‍ ലൗലി രാജേന്ദ്രന്‍, സ്മിത പ്രകാശ്, അജയ് സാഗ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

Content Highlights: street literature camp winded up