കോട്ടയ്ക്കൽ ശിവരാമന്റെ ആത്മകഥ ‘സ്ത്രൈണം’, കാറൽമണ്ണയിൽ നടന്ന ചടങ്ങിൽ, കലാമണ്ഡലം ഗോപി ഡോ. പി. ബാലചന്ദ്രവാരിയർക്ക് നൽകി പ്രകാശനംചെയ്യുന്നു.
ചെര്‍പ്പുളശ്ശേരി: കളിയരങ്ങിലെ കുലീനനായിക കോട്ടയ്ക്കല്‍ ശിവരാമന്റെ ആത്മകഥ 'സ്‌ത്രൈണം', ശിവരാമന്റെ ദമയന്തിക്കൊപ്പം നളനായി അരങ്ങുകള്‍ സമ്പന്നമാക്കിയ കലാമണ്ഡലം ഗോപി പ്രകാശനം ചെയ്തു. ശിവരാമന്റെ ആത്മകഥാക്കുറിപ്പുകളെ ആസ്പദമാക്കി ഡോ. എന്‍.പി. വിജയകൃഷ്ണന്‍ എഴുതിച്ചിട്ടപ്പെടുത്തി, 'മാതൃഭൂമി' ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപ്രതി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. പി. ബാലചന്ദ്രവാരിയര്‍ ഏറ്റുവാങ്ങി.
കളിയരങ്ങില്‍ ഏറെ നായികമാരുണ്ടായിട്ടുണ്ടെങ്കിലും കോട്ടയ്ക്കല്‍ ശിവരാമനോളം മൗലികവും സര്‍ഗപ്രതിഭയുമുള്ള മറ്റൊരു സ്ത്രീവേഷക്കാരന്‍ ഉണ്ടായിട്ടില്ലെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു.
ശിവരാമന്റെ ജന്മഗ്രാമമായ കാറല്‍മണ്ണയിലെ വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ് ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.സി. നാരായണന്‍ ഉദ്ഘാടനംചെയ്തു. ആര്‍ട്ടിസ്റ്റ് മദനന്‍ അധ്യക്ഷനായി. കലാമണ്ഡലം ഭരണസമിതി അംഗം കെ.ബി. രാജ് ആനന്ദ്, നഗരസഭാംഗം കെ.എം. ഇസ്ഹാഖ്, ഡോ. പി. ബാലചന്ദ്രവാരിയര്‍, എന്‍.പി. വിജയകൃഷ്ണന്‍, എന്‍. പീതാംബരന്‍, അപര്‍ണ ഗോകുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടയ്ക്കല്‍ ശിവരാമന്റെ ഛായാചിത്രത്തിനുമുന്നില്‍ ഭാര്യ ഭവാനിയമ്മയും മക്കളും കുടുംബാംഗങ്ങളും തിരിതെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ചടങ്ങ് ആരംഭിച്ചത്.
തത്സമയം ബ്രഷില്‍ വരച്ചുതീര്‍ത്ത ശിവരാമന്റെ അരങ്ങിലെ സ്ത്രീവേഷചിത്രം ആര്‍ട്ടിസ്റ്റ് മദനന്‍, ശിവരാമന്റെ ഭാര്യ ഭവാനിയമ്മയ്ക്ക് സമ്മാനിച്ചു.
Content Highlights: Sthrainam, Book release, Kottakkal Sivaraman, N.P. Vijayakrishnan, Mathrubhumi books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..