ഹിലരി ക്ലിന്റണിന്റെ പ്രഥമനോവലായ സ്റ്റേറ്റ് ഓഫ് ടെറർ പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നു. വിഖ്യാത മിസ്റ്ററി നോവലിസ്റ്റായ ലൂസി പെന്നിയാണ് സ്റ്റേറ്റ് ഓഫ് ടെററിന്റെ സഹഎഴുത്തുകാരി. അന്താരാഷ്ട്ര പ്രസക്തിയുള്ള പ്രമേയങ്ങളിലൂടെ വർത്തമാനകാല രാഷ്ട്രീയ മുതലാളിത്തത്തെയാണ് നോവൽ വിമർശന വിധേയമാക്കുന്നതെന്ന് പ്രസാധകർ അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ കവർ പരസ്യപ്പെടുത്തിയതോടെ വായനക്കാരിൽ നിന്നും വളരെയധികം അ്ന്വേഷണങ്ങൾ ലഭിക്കുന്നതായി ഹിലരിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.

Content Highlights :State of Terror Debut Novel by Hilary Clinton