അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ജീവചരിത്രം ഈ മാസം പത്തൊമ്പതിന് പ്രകാശനം ചെയ്യും. അര്‍ജുന്‍ സെന്‍ ഗുപ്തയും പാര്‍ഥാ മുഖര്‍ജിയും ചേര്‍ന്ന് എഴുതിയ ''സൗമിത്ര ചാറ്റര്‍ജി എ ലൈഫ് ഇന്‍ സിനിമ, തിയ്യറ്റര്‍, പോയട്രി ആന്‍ഡ് പെയിന്‌റിങ്'' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം പ്രസാധനം ചെയ്യുന്നത് ഡല്‍ഹിയിലെ നിയോഗി ബുക്‌സ് ആണ്. സൗമിത്ര ചാറ്റര്‍ജിയുടെ ജന്മദിനത്തിലാണ് ജീവചരിത്രം പ്രകാശനം ചെയ്യുക. സൗമിത്ര ചാറ്റർജി ഇക്കഴിഞ്ഞ നവംബറിലാണ് മരിച്ചത്.
''അദ്ദേഹം വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്ത് തുടങ്ങിയതാണ് ജീവചരിത്രത്തിന്റെ എഴുത്ത് ജോലികള്‍. ഞങ്ങളുടെ പ്രസാധനകാലത്തെ ഏറ്റവും മികച്ച നാഴികക്കല്ലുകളിലൊന്നാണ് സൗമിത്ര ചാറ്റര്‍ജിയുടെ ആത്മകഥ. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥം സൗമിത്ര ചാറ്റര്‍ജിയ്ക്കുള്ള ആദരാര്‍പ്പണമാണ്-'' പ്രസാധകര്‍ പറഞ്ഞു.
Content Highlights: SOUMITRA CHATTERJEE A Life in Cinema Theatre Poetry and Painting Biography about to release