ടനത്തെക്കുറിച്ചും സിനിമാനുഭവങ്ങളെക്കുറിച്ചും നടിയും നര്‍ത്തകിയുമായ ശോഭന പുസ്തകമെഴുതുന്നു. കലാകാരിയെന്ന നിലയില്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചായിരിക്കും പുസ്തകം. ഭരതനാട്യം അവതരിപ്പിക്കാന്‍ പാലക്കാട്ടെത്തിയതായിരുന്നു ശോഭന.

സിനിമാജീവിതം, നടനജീവിതം തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടായിരിക്കുമെന്നും അടുത്തവര്‍ഷത്തോടെ പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശോഭന പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര പുസ്തകപ്രസാധകരുമായി ധാരണയിലെത്തിയിട്ടുണ്ട്. 

ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കാനും ലക്ഷ്യമിടുന്നുണ്ട് -ശോഭന പറഞ്ഞു.

Content Highlights: sobhana