കക്കട്ടില്‍: അക്ബര്‍ കക്കട്ടിലിന്റെ സ്മരണാര്‍ഥം ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചെറുകഥ രചനാമത്സരം നടത്തുന്നു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതിയാണ് മത്സരം നടത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഥ, പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം ജനുവരി 30-നുമുമ്പ്, നാസര്‍ കക്കട്ടില്‍, കണ്‍വീനര്‍, അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമതി, എന്‍.എച്ച്.എസ്.എസ്. വട്ടോളി-673507 എന്ന വിലാസത്തില്‍ അയക്കണം. 9048320060.