'വായനകൂടിയെങ്കിലും എഴുത്തുകാര്‍ക്ക് വരുമാനമില്ല' - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്


തിന് പ്രസാധകരാണ് ഉത്തരവാദികളെന്ന് അഭിപ്രായമില്ല. എഴുതി ജീവിക്കാന്‍ പ്രയാസമുള്ള കാലമാണിത്.

മാതൃഭൂമി സ്റ്റാളിൽ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഷാര്‍ജ: മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരടക്കം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. ഷാര്‍ജ പുസ്തകമേളയിലെ മാതൃഭൂമി ബുക്‌സ് സ്റ്റാള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

വായന കൂടിയെന്നത് നേരാണ്. പക്ഷേ, എഴുത്തുകാര്‍ക്ക് പ്രതിഫലത്തില്‍ കാര്യമായ പുരോഗതിയില്ലെന്നതാണ് യാഥാര്‍ഥ്യം. അതിന് പ്രസാധകരാണ് ഉത്തരവാദികളെന്ന് അഭിപ്രായമില്ല. എഴുതി ജീവിക്കാന്‍ പ്രയാസമുള്ള കാലമാണിതെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു.



ഷാര്‍ജ പുസ്തകമേള മലയാളികളുടെ സംഗമസ്ഥാനമാണ്. പുസ്തകം വാങ്ങാനായി മാത്രമല്ല ആളുകള്‍ ഷാര്‍ജ മേളയിലെത്തുന്നത്, ഒരു ഉത്സവപ്രതീതിയോടെ കാലങ്ങളായി കാണാത്തവരെക്കൂടി നേരില്‍ക്കാണാനുള്ള സന്തോഷത്തിലാണ് ആളുകളെത്തുന്നതെന്ന് നാലാംതവണയും മേളയിലെത്തിയ ശിഹാബുദ്ദീന്‍ വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് കൂടുതല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതും മലയാളത്തില്‍നിന്നുള്ളതാണ്.

സാക്ഷരസമൂഹമാണ് കേരളീയര്‍ എന്നതാണ് അതിനുള്ള ഒരുകാരണം. നൂറുകണക്കിന് പുസ്തകങ്ങള്‍ മലയാളത്തില്‍നിന്ന് ഷാര്‍ജമേളയില്‍ പ്രകാശിപ്പിക്കുന്നുവെങ്കിലും എല്ലാം മികച്ചതാണെന്നഭിപ്രായമില്ല. എന്നാല്‍ ശരാശരികൃതികളില്‍നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കാനും സാധിക്കുമെന്നും 40 കൃതികളെഴുതിയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.

Content Highlights: shihabuddin poythumkadavu in sharjah book fair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented