ലോക സാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ പത്തു പുസ്തകങ്ങളായി പ്രീ പബ്ലിക്കേഷന്‍ പദ്ധതിയില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. 56 കഥകളും 4 നോവലുകളുമാണ് ഹോംസ് കൃതികളായി പൊതുവെ കണക്കാക്കപ്പെടുന്നത്. പിന്നീട് ഹോംസ് ഗവേഷകര്‍ കണ്ടെത്തിയ 4 ഹോംസ് കഥകളും ആര്‍തര്‍ കോനന്‍ ഡോയ്ല്‍ എഴുതിയ 2 ഹോംസ് നാടകങ്ങളും ഈ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു എന്നതാണ്  മാതൃഭൂമി പതിപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

മലയാളത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ അപൂര്‍ണമാണ്. 1930 ല്‍ പെന്‍ഗ്വിന്‍ ബുക്‌സാണ്  ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ 1136 പേജുകളില്‍ ആദ്യമായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ രണ്ടായിരത്തിനാനൂറില്‍ അധികം പേജുകള്‍ വേണ്ടിവരുമെന്ന് ഉറപ്പുള്ള പുസ്തകം മലയാളത്തിലെ പ്രസാധകര്‍ 1400 ല്‍ പരം പേജുകളില്‍ സംഗ്രഹിച്ചു. മലയാളത്തില്‍ സമ്പൂര്‍ണകൃതികള്‍ എന്ന പേരില്‍ വന്ന ഹോംസ് കൃതികള്‍ സ്വതന്ത്ര പരിഭാഷകളോ പുനരാഖ്യാനങ്ങളോ ആയിരുന്നു.

ആര്‍തര്‍ കോനന്‍ ഡോയ്‌ലിന്റെ തൊണ്ണൂറാം ചരമവര്‍ഷത്തിലാണ് മാതൃഭൂമി ബുക്‌സ്് ഹോംസ് സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. വ്യാസമഹാഭാരതത്തിന്റെ കര്‍ത്താവായ  വിദ്വാന്‍ കെ.എസ്. പ്രകാശത്തിന്റെ മകനും നൂറിലധികം ക്ലാസിക്ഗ്രന്ഥങ്ങളുടെ പരിഭാഷകനുമായ കെ.പി.ബാലചന്ദ്രനാണ് ഹോംസ് കൃതികളുടെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്.പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ പി.കെ.രാജശേഖരന്റെ സമഗ്രമായ  ഹോംസ്  പഠനവുമുണ്ട്. 

book
ഓര്‍ഡര്‍ ചെയ്യാം

2600ല്‍പരം പേജുകള്‍ ഉള്ള സമ്പൂര്‍ണകൃതികളുടെ മുഖവില 3000 രൂപയാണ്. പത്ത് പുസ്തകങ്ങളും കമനീയമായ ഒരു ബോക്‌സില്‍ പ്രീ  പബ്ലിക്കേഷന്‍ പദ്ധതിയില്‍ 1999 രൂപയ്ക്ക് ബുക്ക് ചെയ്യാം. ഒപ്പം 100 രൂപയുള്ള 'ഷെര്‍ലക് ഹോംസ് കേരളത്തില്‍' എന്ന പുസ്തകം സമ്മാനമായും ലഭിക്കും. മാതൃഭൂമി പുസ്തകശാലകളില്‍ നിന്നും ഓണ്‍ലൈന്‍ ആയും പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍  ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് buybooks.mathrubhumi.com സന്ദര്‍ശിക്കുക. ബുക്കിങ്ങിനായി വിളിക്കൂ: 9947205111

Content Highlights: Sherlock Holmes complete collection first time in Malayalam Mathrubhumi Books