ആരെയും മലർത്തിയടിക്കുന്ന ഭാഷാവൈദഗ്ധ്യവും പദസമ്പന്നതയും കൊണ്ട് ശ്രദ്ധേയനാണ് ശശി തരൂർ എം.പി. ഇടയ്ക്കിടെ അദ്ദേഹം ട്വീറ്റ് ചെയ്യുന്ന ദീർഘപദങ്ങളും അതിന്റെ അർഥവും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ട്രോളുകളിലും കാർട്ടൂണുകളിലും അത്തരം പദങ്ങൾ സ്ഥാനത്തും അസ്ഥാനത്തുമായി ആളുകൾ പ്രയോഗിക്കാറുമുണ്ട്.
ഇതുവരെ പരിചയപ്പെടുത്തിയ സങ്കീർണമായ പദങ്ങൾ ഒരു സമാഹാരമാക്കാനുള്ള ഒരുക്കത്തിലാണ് തരൂർ. പര്യായപദങ്ങളുടെ മാത്രം സോഫ്റ്റ്വെയറായ തെസോറസിൽ നിന്നാണ് തരൂറോസോറസ് എന്ന പേര് തരൂർ തിരഞ്ഞെടുത്തിരിക്കുന്നത്.
പെൻഗ്വിൻ റാന്റം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ തരൂർ ഇതുവരെ ഉപയോഗിച്ച അതിസങ്കീര്‍ണമായ പദങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 53 വാക്കുകളും അതിനുപിന്നിലുള്ള കഥയുമാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. സെപ്തംബറിൽ പുസ്തകം ലഭ്യമാവും.
Content Highlights: Shashi Tharoor, vocabulary book titled Tharoorosaurus