തിരുവനന്തപുരം: വിവാദ ട്വീറ്റിന് വിശദീകരണം നല്‍കിയും വിമര്‍ശിച്ചവരെ ട്രോളിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്. 

shashi tharoor

'ഓക്കാനം തോന്നും, സസ്യാഹാരിയായ എം.പി ആയിരുന്നിട്ടും മത്സ്യമാര്‍ക്കറ്റില്‍ ഒരുപാട് ആവേശം കണ്ടു' എന്നാണ് ശശി തരൂരിന്റെ ട്വീറ്റ് അര്‍ഥമാക്കിയതെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ശശി തരൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. താന്‍ അര്‍ഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അര്‍ഥവും ചേര്‍ത്ത്‌ വിശദീകരണവുമായാണ് തരൂര്‍ എത്തിയത്. 

shashi tharoor

മലയാളി ഇടത് നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നീ വാക്കുകളാണ് തരൂര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓളം ഡിഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്. 

shashi tharoor

വിവാദമാക്കിയവരെ ട്രോളാന്‍'ഓര്‍ഡര്‍ ഡെലിവേഡ്' എന്ന വാക്കിന് 'കല്‍പ്പന പ്രസവിച്ചു' എന്ന് ഗൂളിളില്‍ അര്‍ത്ഥം കാണിക്കുന്നതിന്റെ മറ്റൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.