മുക്ക് അമ്പിളിമാമനെ പിടിച്ചുതരാമെന്ന് പറഞ്ഞ ബിജെപി ഇപ്പോള്‍ വാഗ്ദാനങ്ങള്‍ പാലിക്കാതെ അതില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനായി രാജ്യത്തെ മതത്തിന്റെയും പശുവിന്റെയും പേരില്‍ വിഭജിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ശശിതരൂര്‍ എംപി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിരഞ്ഞെടുപ്പില്‍ പ്രസക്തി നഷ്ടപ്പെട്ടതിനെക്കുറിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. താനും ആ പ്രക്രിയയുടെ ഭാഗമാണെന്നും ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ പ്രസക്തി മങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വാദം ശരിവെച്ചു തരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയാണ്. ഒരുതരം കള്ളക്കടത്ത് നടക്കുകയാണ്. ഗോവയിലും മണിപ്പൂരിലും സംഭവിച്ചതുപോലെ, അല്ലെങ്കില്‍ ബീഹാറില്‍ സംഭവിച്ചതുപോലെ രഹസ്യ കൂട്ടുകെട്ടുകളിലൂടെ നിലവിലുള്ള അനുരജ്ഞനങ്ങളില്‍ കൃത്രിമം കാണിക്കുകയാണ്. - അദ്ദേഹം പറഞ്ഞു. 

നിലവിലെ അന്ധകാരത്തില്‍ തിരഞ്ഞെടുപ്പുജയങ്ങള്‍ ആഘോഷമാക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലത്തേക്ക് രാജ്യത്ത് വിനാശം മാത്രം വിതയ്ക്കാന്‍ കഴിയുന്ന സങ്കുചിത മനസ്സുകളുടെ രാഷ്ട്രീയ വാഹനം മാത്രമാണ് ബി.ജെ.പി എന്ന വസ്തുത മറനീക്കി പുറത്തുവരുമെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ചരമക്കുറിപ്പെഴുതാം, പക്ഷേ ഭരിക്കുന്നവര്‍ രാജ്യത്തിന്റെ ചരമക്കുറിപ്പാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്നത് ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.