കലയുള്ളിടത്ത് കലാപംകുറയും -കെ.പി. രാമനുണ്ണി


കേരളപ്പിറവി ദിനാഘോഷം കെ.പി. രാമനുണ്ണി ഉദ്ഘാടനംചെയ്യുന്നു

അബുദാബി: കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഉള്ളിടത്ത് കലാപംകുറയുമെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. കേരള സോഷ്യൽ സെന്റർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ എന്നിവ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്കാരിക പ്രവർത്തനങ്ങൾ ശുഷ്‌കമാകുന്നിടത്ത് ലഹരിപദാർഥങ്ങളുടെ ഉപയോഗം വർധിക്കുകയും അസ്വസ്ഥത ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.സംസ്കാരത്തിന്റെ തായ്‌വേരായ ഭാഷ ആർജിക്കുകയെന്നാൽ സംസ്കാരം ആർജിക്കുക എന്നുകൂടിയാണ്. മാനവികമൂല്യങ്ങൾ, ജനാധിപത്യബോധം തുടങ്ങിയവയിൽനിന്ന് അറിവും കഴിവും മനോഭാവവും സമാഹരിക്കുന്നതിനും നാടിന്റെ സാംസ്കാരിക ചരിത്രപാരമ്പര്യത്തെ പുതുതലമുറയ്ക്ക് അനുഭവപ്പെടുത്തുന്നതിനും ഭാഷാപഠനം അനിവാര്യമാണെന്നും കെ.പി. രാമനുണ്ണി പറഞ്ഞു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. സൂരജ് പ്രഭാകർ, കെ.എൽ. ഗോപി, പ്രജിനാ അരുൺ എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ ഡോ. ഹസീന ബീഗം രചിച്ച ‘വിജയത്തിന്റെ കാല്പാടുകൾ’ എന്ന പുസ്തകത്തിന്റെ കവർപേജ് പ്രകാശനം കെ.പി. രാമനുണ്ണി നിർവഹിച്ചു. സെന്ററിന്റെ ഉപഹാരം ഷെറിൻ വിജയൻ രാമനുണ്ണിക്ക് സമ്മാനിച്ചു. സഫറുള്ള പാലപ്പെട്ടി സ്വഗതവും ബിജിത് കുമാർ നന്ദിയുംപറഞ്ഞു.

Content Highlights: Sharjah International Book Fair,k p ramanunni


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented