വാരാന്ത്യം മേളയില്‍ തിരക്കോടുതിരക്ക്; മാതൃഭൂമി ബുക്‌സിന്റെ ശകുനിയും പരദേശകവിതകളും പ്രകാശിതമായി


ശകുനിയും പരദേശകവിതകളും പ്രകാശനം ചെയ്യുന്നു

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. പുസ്തകോത്സവം തുടങ്ങി നാലുദിവസം പിന്നിടുമ്പോള്‍ ഒട്ടേറെ പേരാണ് വായനയുടെ സുഗന്ധംതേടി ഷാര്‍ജ എക്സ്‌പോ സെന്ററിലെത്തുന്നത്.

മാതൃഭൂമി ബുക്സ് സ്റ്റാളിലും പുത്തന്‍ പുസ്തകങ്ങള്‍ തേടിയെത്തുന്നവരുടെ തിരക്കായിരുന്നു വാരാന്ത്യമായ വെള്ളിയാഴ്ച. ഒട്ടേറെ പുതിയ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരെത്തുന്നുണ്ട്. 20 ശതമാനം വിലക്കിഴിവിലാണ് ഒട്ടുമിക്ക പുസ്തകങ്ങളും വില്‍ക്കപ്പെടുന്നത്. മാതൃഭൂമി ബുക്സിന്റെ പുസ്തകങ്ങളുടെ പ്രകാശനങ്ങളും പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ തുടരുകയാണ്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, ഷബിനി വാസുദേവ് എഴുതിയ ശകുനി എന്ന നോവല്‍ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരി ആര്‍. രാജശ്രീ നടന്‍ ഇര്‍ഷാദിന് നല്‍കിയായിരുന്നു പ്രകാശനം നിര്‍വഹിച്ചത്. മഹാഭാരതത്തെ അധിഷ്ഠിതമാക്കി ഒട്ടേറെ രചനകള്‍ ഉണ്ടായെങ്കിലും ശകുനിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ആദ്യമായാണ് ഒരു മലയാള നോവല്‍ ഉണ്ടായതെന്ന് രാജശ്രീ പറഞ്ഞു. ഏറ്റവും ഉന്നതനിലവാരമുള്ള വായനസംസ്‌കാരംകൊണ്ടുവന്ന മാതൃഭൂമിയുടെ 'ശകുനി' എന്ന നോവല്‍ വേറിട്ടതും മികച്ചതുമാണെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ഇര്‍ഷാദ് പറഞ്ഞു. മിനേഷ് രാമനുണ്ണി പുസ്തകപരിചയം നടത്തി. ഇ.ടി. പ്രകാശ് സ്വാഗതം പറഞ്ഞു.

കമറുദ്ദീന്‍ ആമയം വിവര്‍ത്തനം ചെയ്ത മാതൃഭൂമി ബുക്സിന്റെ 'പരദേശകവിത'കളുടെ പ്രകാശനവും കഴിഞ്ഞദിവസം നടന്നു. സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി സാംസ്‌കാരിക പ്രവര്‍ത്തകന്‍ അച്ചു ഉള്ളാട്ടിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. അനൂപ് ചന്ദ്രന്‍ പുസ്തകപരിചയം നടത്തി. വനിതാ വിനോദ് സ്വാഗതം പറഞ്ഞു. 11-ന് രാത്രി 8.30-ന് കെ.വി. മോഹന്‍കുമാര്‍ എഴുതിയ മഹായോഗി പ്രകാശനവും റൈറ്റേഴ്‌സ് ഫോറത്തില്‍ നടക്കും.

Content Highlights: sharjah international book fair, mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented