നീ എന്റെയൊരു അടയാളം മാത്രമാണ്; കവിതകള്‍ ചൊല്ലി പ്രകാശനം


വേദിയിൽ വീരാൻകുട്ടി, കെ.പി.കെ. വെങ്ങര, സത്യൻ മാടാക്കര, ഇസ്മായിൽ മേലടി, വനിതാ വിനോദ് തുടങ്ങിയവർ

ഷാര്‍ജ: വനിതാ വിനോദിന്റെ രണ്ടാമത് പുസ്തകമായ കവിതാസമാഹാരം 'നീ എന്റെയൊരു അടയാളം മാത്രമാണ്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ ചര്‍ച്ച ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ കവികളായ വീരാന്‍കുട്ടി, സത്യന്‍ മാടാക്കര, കെ.പി.കെ. വെങ്ങര എന്നിവര്‍ കവിതകള്‍ ചൊല്ലിയും പറഞ്ഞും പുസ്തകം പരിചയപ്പെടുത്തി. ഇന്ത്യന്‍ ജനാധിപത്യബോധത്തിലേക്ക് സ്ത്രീകളുടെ വളര്‍ച്ചയില്‍ വലിയൊരു പങ്കാണ് എഴുത്തിലൂടെ മലയാളത്തിലെ സ്ത്രീകള്‍ നിര്‍വഹിക്കുന്നതെന്ന് സത്യന്‍ മാടാക്കര പറഞ്ഞു.

അപ്പൂപ്പന്‍താടിയെ പക്ഷിയെന്ന് വിളിക്കരുത്, വിളിച്ചാലത് വീണുപോകും. ഇത് സാധാരണ രീതിയില്‍ ഒരു വലിയ പുസ്തകമായിരുന്നെങ്കില്‍ വീണുപോയേനെയെന്ന് വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. കവികളായ ഇസ്മായില്‍ മേലടി, പി. ശിവപ്രസാദ്, രാജേഷ് ചിത്തിര, അനൂപ് ചന്ദ്രന്‍, ഹമീദ് ചങ്ങരംകുളം, ബബിതാ ഷാജി, അസി, പ്രീതി രഞ്ജിത്ത്, സജ്ന അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.



പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനകര്‍മം തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായ മധുപാല്‍ നേരത്തെ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചിരുന്നു.

Content Highlights: sharjah international book fair 2022, veerankutty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented