വായനയിലെ പുതുമയും വ്യത്യസ്തതയും തേടി ഷാര്‍ജയിലെ വിദ്യാര്‍ഥികളുടെ തിരക്ക്


ഷാർജ പുസ്തകമേളയിൽ തിങ്കളാഴ്ച രാവിലെയെത്തിയ വിദ്യാർഥികൾ

ഷാര്‍ജ: പുസ്തകമേളയില്‍ കുഞ്ഞുവായനയുടെ സന്തോഷത്തിലാണ് യു.എ.ഇ യിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ആറുദിവസം പിന്നിടുമ്പോള്‍ ദിനംപ്രതി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മേള സന്ദര്‍ശിച്ചത്. രാവിലെ 10 മണിമുതല്‍തന്നെ സ്‌കൂള്‍ ബസുകളില്‍ അധ്യാപകരോടൊപ്പാണ് വിദ്യാര്‍ഥികള്‍ ഒഴുകിയെത്തുകയാണ്.

അറബി, ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങളാണ് കുട്ടികള്‍ കൂടുതലും വാങ്ങുന്നത്. കുഞ്ഞുകഥകള്‍, കവിതകള്‍, കുറിപ്പുകള്‍, ചിത്രകഥകള്‍ തുടങ്ങിയ ബാലസാഹിത്യങ്ങളാണ് കുട്ടികള്‍ക്കിഷ്ടം. കുട്ടികളുടെ ആസ്വാദനത്തിനായുള്ള മലയാള ബാലസാഹിത്യങ്ങള്‍ക്കും ഇന്ത്യന്‍ പവിലിയനില്‍ ആവശ്യക്കാരേറെയാണ്.

ബാലസാഹിത്യങ്ങളില്‍ ഉള്‍പ്പെടുന്ന സര്‍ക്കസ്, യുദ്ധകഥകളെല്ലാം കുട്ടികള്‍ തിരഞ്ഞെടുക്കുന്നു. ഏഴാംനമ്പര്‍ ഹാളിലുള്ള കുട്ടികളുടെ വിനോദകേന്ദ്രമായ ചില്‍ഡ്രന്‍സ് കോര്‍ണറിലും അഭൂതപൂര്‍വമായ തിരക്കായിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്. കുട്ടികള്‍ക്കായുള്ള വിവിധ ഭാഷകളിലുള്ള ഇതിഹാസ, പുരാണങ്ങളും ഷാര്‍ജ പുസ്തകമേളയില്‍ നന്നായി വിറ്റുപോകുന്നുണ്ടെന്ന് പ്രസാധകര്‍ പറഞ്ഞു. മേളയില്‍ വിജ്ഞാനവും വിനോദവും തേടുന്ന വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം വൈവിധ്യങ്ങളായ ആഹാരവും കഴിച്ചാണ് മടങ്ങുന്നത്.

Content Highlights: Students in Shajarjah International Book Fair 2022, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented