വായനയുടെ സംസ്കാരം വളർത്താനും വിപുലീകരിക്കാനും ഷാർജയിലെ ലൈബ്രറികളിലേക്ക് 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് പുതിയ പുസ്തകങ്ങൾ വാങ്ങുന്നത്. ഷാർജയിലെ ലൈബ്രറികളിലേക്ക് കൂടുതൽ അറബിക്, അന്താരാഷ്ട്ര പുസ്തകങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനകരമായ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് വാങ്ങുന്നത്. ഷാർജയിലെ പൊതുലൈബ്രറികൾ സ്വദേശികളുടെ മാത്രമല്ല എമിറേറ്റിലെ പ്രവാസികളുടെകൂടി ഇഷ്ടകേന്ദ്രമാണ്. അന്താരാഷ്ട്ര പുസ്തകമേള 13-ന് സമാപിക്കും.

 

Content Highlights: Sharjah International Book Fair 2021 SIBF 45 lakh books to libraries