കഥകള്‍, കവിതകള്‍, കുറിപ്പുകള്‍, ചിത്രകഥകള്‍, സര്‍ക്കസ്, യുദ്ധകഥകള്‍...കുട്ടിവായനക്കാരുടെ ഗൗരവവായന!


മലയാളത്തിലും ഇംഗ്ലീഷിലും അറബിക്കിലുമെല്ലാം ഇത്തവണ കുട്ടികള്‍ക്കായി പുതിയ പുസ്തകങ്ങള്‍ നിരത്തിയിട്ടുണ്ട്. കുഞ്ഞുകഥകള്‍, കവിതകള്‍, കുറിപ്പുകള്‍, ചിത്രകഥകള്‍ തുടങ്ങിയ ബാലസാഹിത്യങ്ങളാണ് കുട്ടികള്‍ക്കിഷ്ടം

ഷാർജ പുസ്തകമേളയിൽ നിന്ന്‌

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ലക്ഷങ്ങളാണ് അറിവുതേടിയും പുതുവായനയ്ക്കുമായി എത്തുന്നത്. എന്നാലതില്‍ ഏറ്റവും എടുത്തുപറയേണ്ടത് കുട്ടികളുടെ സന്ദര്‍ശനമാണ്. 10 ദിവസത്തിനുള്ളില്‍ പുസ്തകമണം നുകരാന്‍ ആയിരക്കണക്കിന് കുട്ടികളാണ് ഷാര്‍ജ എക്‌സ്പോ സെന്ററിലെ പുസ്തകോത്സവ വേദിയിലെത്തിയത്. അതിലധികവും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ക്ലാസുകള്‍ക്ക് താത്കാലിക അവധി നല്‍കിയാണ് യു.എ.ഇ.യിലെ ഒട്ടുമിക്ക സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം മേളയിലെ കാഴ്ചകള്‍ കാണാനും പുസ്തകങ്ങള്‍ സ്വന്തമാക്കാനുമായി എത്തിയത്. പുതുതലമുറയെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ ആഗോളതലത്തില്‍തന്നെ നടത്തപ്പെടുന്ന ഏകമേളയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് നമുക്ക് നിസംശയം പറയാം. കാരണം മേള തുടങ്ങിയ നവംബര്‍ രണ്ട് മുതല്‍ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചവരെ
സ്‌കൂള്‍ കുട്ടികളുടെ വലിയ നിരതന്നെ എക്‌സ്പോ സെന്ററില്‍ ദൃശ്യമായിരുന്നു. ഓരോ പ്രസാധകരുടെയും സ്റ്റാളുകള്‍ കയറിയിറങ്ങി അവരവര്‍ക്കുപറ്റിയ ഭാഷയിലുള്ള പുസ്തകങ്ങള്‍ കാണാനും വാങ്ങാനും തൊട്ടുനോക്കാനുമെല്ലാം ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളെ കാണാമായിരുന്നു.

കുട്ടികള്‍ക്കായി ഷാര്‍ജ ബുക്ക് അതോറിറ്റി ഓരോ വര്‍ഷവും ആദ്യപാദത്തില്‍ നടത്തുന്ന ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിന് പുറമെയാണ് ഈ കാഴ്ചയും എന്നതാണ് അത്ഭുതകരം. കുട്ടികള്‍ക്ക് പ്രത്യേകമായി നടത്തപ്പെടുന്ന മേളയിലും ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ഥികളാണ് എത്തിച്ചേരാറുള്ളത്. അതേ സന്ദര്‍ശനസുഖമാണ് അന്താരാഷ്ട്ര പുസ്തകമേളയിലും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും അറബിക്കിലുമെല്ലാം ഇത്തവണ കുട്ടികള്‍ക്കായി പുതിയ പുസ്തകങ്ങള്‍ നിരത്തിയിട്ടുണ്ട്. കുഞ്ഞുകഥകള്‍, കവിതകള്‍, കുറിപ്പുകള്‍, ചിത്രകഥകള്‍ തുടങ്ങിയ ബാലസാഹിത്യങ്ങളാണ് കുട്ടികള്‍ക്കിഷ്ടം. കുട്ടികളുടെ ആസ്വാദനത്തിനായുള്ള മലയാള ബാലസാഹിത്യങ്ങള്‍ക്കും ഇന്ത്യന്‍ പവിലിയനില്‍ ആവശ്യക്കാരേറെയാണ്. ബാലസാഹിത്യങ്ങളില്‍ ഉള്‍പ്പെടുന്ന സര്‍ക്കസ്, യുദ്ധകഥകളെല്ലാം കുട്ടികള്‍ തിരഞ്ഞെടുക്കുന്നു. ഏഴാംനമ്പര്‍ ഹാളിലുള്ള കുട്ടികളുടെ വിനോദകേന്ദ്രമായ ചില്‍ഡ്രന്‍സ് കോര്‍ണറിലും അഭൂതപൂര്‍വമായ തിരക്കാണ്.

കുട്ടികള്‍ക്കായുള്ള വിവിധ ഭാഷകളിലുള്ള ഇതിഹാസ, പുരാണങ്ങളും ഷാര്‍ജ പുസ്തകമേളയില്‍ നന്നായി വിറ്റുപോകുന്നുണ്ടെന്ന് പ്രസാധകര്‍ പറഞ്ഞു. മേളയില്‍ വിജ്ഞാനവും വിനോദവും തേടുന്ന വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം വൈവിധ്യങ്ങളായ ആഹാരവും കഴിച്ചാണ് മടങ്ങുന്നത്. കൂടാതെ പ്രത്യേക മത്സരങ്ങളും കളികളും കൂടിച്ചേര്‍ന്നുള്ള ഉത്സവകാഴ്ചകളാണ് എക്‌സ്പോ സെന്ററിലുടനീളം.

കുട്ടികള്‍ക്കായി ഷാര്‍ജ ബുക്ക് അതോറിറ്റി ഓരോ വര്‍ഷവും ആദ്യപാദത്തില്‍ നടത്തുന്ന ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിന് പുറമെയാണ് ഈ കാഴ്ചയും എന്നതാണ് അത്ഭുതകരം.

Content Highlights: Sharjah International Book Fair 2022, Children Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented