ഷാർജ: പുതുപുത്തൻ പുസ്തകങ്ങളും 10 മുതൽ 20 ശതമാനം വരെ വിലക്കിഴിവുമാണ് പുസ്തകപ്രേമികൾക്കായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണ മാതൃഭൂമി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഏഴാം നമ്പർ ഹാളിൽ ഇസെഡ്.സി.ഏഴിൽ ബെസ്റ്റ് സെല്ലർ വിഭാഗത്തോടൊപ്പം 11 പുതിയ പുസ്തകങ്ങളുമുണ്ട്.

അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റ് കഥകളും (രേഖ കെ.), ജ്ഞാനഭാരം (ഇ.സന്തോഷ്‌കുമാർ), ജനാഫ്രസ് ഒരു കൊടിയ കാമുകൻ (ഇന്ദു മേനോൻ), അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ (ലസിത സംഗീത്), ലോഞ്ച് (എം.പി. സേതുമാധവൻ), മുഴക്കം (പി.എഫ്. മാത്യൂസ്), കവിതകൾ (കമറുദ്ദീൻ ആമയം), അറബിക്കടലും അറ്റ്‌ലാന്റിക്കും (അഷറഫ് കാനാമ്പുള്ളി), കബന്ധ നൃത്തം (ഷെമി), വയലറ്റു പൂക്കളുടെ മരണം (ശ്രീപാർവതി), പ്രേതവേട്ടക്കാരൻ (ജി.ആർ. ഇന്ദുഗോപൻ) എന്നിവയാണ് പുത്തൻ വിഭാഗത്തിലുള്ളത്.

ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത (ആർ.രാജശ്രീ), സൂസന്നയുടെ ഗ്രന്ഥപ്പുര (അജയ് പി.മങ്ങാട്ട്), വിലായത്ത് ബുദ്ധ(ജി.ആർ. ഇന്ദുഗോപൻ), കപ്പിത്താന്റെ ഭാര്യ (ബിപിൻ ചന്ദ്രൻ) എന്നിവയുമുണ്ട്.