ഷാരൂഖാനും റസൂല്‍ പൂക്കുട്ടിയും ഇന്ന് ഷാര്‍ജ അക്ഷരമുറ്റത്ത്


ഷാരൂഖ് ഖാൻ, റസൂൽ പൂക്കുട്ടി | Photo Credits: PTI, Ramesh V |

ഷാര്‍ജ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖാനും ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഒരുവേദിയില്‍. വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വൈകുന്നേരം ആറിന് ബാള്‍റൂമില്‍ താരങ്ങള്‍ സിനിമാപ്രേമികളുമായി സംവദിക്കും.

ലോകംമുഴുവന്‍ ആരാധകരുള്ള ഷാരൂഖാന് മിഡില്‍ ഈസ്റ്റിലും ഇഷ്ടക്കാര്‍ ഏറെയാണ്. ഷാരൂഖിന്റെ സിനിമകള്‍ ഇമറാത്തികള്‍ക്ക് ഏറെ പ്രിയമാണ്. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏകതാരവും ഷാരൂഖാണ്. തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ ആഴത്തിലുള്ള വായനയ്ക്ക് സമയംകണ്ടെത്തുന്ന വ്യക്തിയാണ് ഷാരൂഖ്. നല്ല പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഷാരൂഖ് തന്റെ വായനാ അനുഭവങ്ങള്‍ പങ്കുവെക്കും. ബോളിവുഡില്‍ ആള്‍റൗണ്ടറായ ഷാരൂഖാന്‍ നിര്‍മാതാവ് എന്ന നിലയിലും ശ്രദ്ധനേടിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലെ സിനിമാജീവിതത്തില്‍ ഹിറ്റുകള്‍മാത്രം സമ്മാനിച്ച ഷാരൂഖ് എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി സിനിമയില്‍ റൊമാന്റിക് നായകനായി പ്രത്യക്ഷപ്പെട്ട ഷാരൂഖ് ഇപ്പോഴും ലോകംമുഴുവനും യുവാക്കളുടെ ഹരമാണ്. ഓസ്‌കര്‍ ലഭിച്ചതോടെ ലോകമറിയുന്ന പ്രതിഭയായിമാറിയ കലാകാരനാണ് മലയാളിയായ റസൂല്‍ പൂക്കുട്ടി. സിനിമയില്‍ സൗണ്ട് എന്‍ജിനിയറിങ്ങിന്റെ പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തുന്നത് റസൂല്‍ പൂക്കുട്ടിയാണ്.അദ്ദേഹം സംവിധാനംചെയ്യുന്ന സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ദുബായില്‍ പുരോഗമിക്കുകയാണ്. സൗണ്ട് എന്‍ജിനിയറിങ്ങിന്റെ ഏറ്റവുംപുതിയ സാങ്കേതികത താമസിയാതെ സിനിമാമേഖലയില്‍ പരിചയപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിവരുകയാണ് റസൂല്‍ പൂക്കുട്ടി.

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രതിഭകള്‍ സംഗമിക്കുന്ന വേദി ഷാര്‍ജ പുസ്തകമേളയ്ക്ക് പുത്തന്‍ അനുഭവമായിരിക്കും.

Content Highlights: Shahrukh Khan, Rasool Pookutty, Sharjah International Book Fair 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented