സല്‍മാന്‍ റുഷ്ദിക്ക് എതിരായ ആക്രമണം ദുസ്സൂചന -ഇ. സന്തോഷ് കുമാര്‍


നോവല്‍ എഴുതിയ കാലത്ത് ഈ അക്രമി ജനിച്ചിട്ടുപോലുമില്ലെന്നതാണ് ദുസ്സൂചനയ്ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷാഹിന ഇ.കെ. രചിച്ച കാറ്റും വെയിലും ഇലയും പൂവും പോലെ എന്ന പുസ്തകം സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ ഡോ.പ്രസീത മനോജിന് നൽകി പ്രകാശനം ചെയ്യുന്നു

തൃശ്ശൂര്‍: സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണം പലതരം ദുസ്സൂചനകളാണ് സമൂഹത്തിന് നല്‍കുന്നതെന്ന് സാഹിത്യകാരന്‍ ഇ. സന്തോഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഒരുകാലത്ത് വിലക്കപ്പെട്ട നോവല്‍ എഴുതിയതാകാം ആക്രമണകാരണം.

എന്നാല്‍ നോവല്‍ എഴുതിയ കാലത്ത് ഈ അക്രമി ജനിച്ചിട്ടുപോലുമില്ലെന്നതാണ് ദുസ്സൂചനയ്ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാഹിന ഇ.കെ. രചിച്ച കാറ്റും വെയിലും ഇലയും പൂവും പോലെ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുസ്തകം വാങ്ങാം

മാതൃഭൂമി പുസ്തകോത്സവം നടക്കുന്ന പാറമേക്കാവ് അഗ്രശാലയിലാണ് പ്രകാശനം നടന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപ്രതി സാഹിത്യകാരി ഡോ.പ്രസീത മനോജ് സ്വീകരിച്ചു.

അതിസങ്കീര്‍ണവും പ്രക്ഷുബ്ധവുമായ കാര്യങ്ങളെ ലളിതമായി വായനക്കാരിലേക്ക് എത്തിക്കുകയാണ് ഷാഹിന ഈ പുസ്തകത്തിലൂടെ ചെയ്യുന്നതെന്ന് ഡോ.പ്രസീത പറഞ്ഞു. ഷാഹിന ഇ.കെ. മറുപടിപ്രഭാഷണം നടത്തി.

Content Highlights: shahina ek books release mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented