യുവ എഴുത്തുകാരി ശബ്‌ന മറിയത്തിന്റെ ആദ്യ നോവല്‍ പിഗ്മെന്റ് കെ.ആര്‍ മീര പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പ്രകാശനം.

ഒരു തലമുറയുടെ ശക്തയായ പ്രതിനിധിയുടെ ആദ്യ അടയാളപ്പെടുത്തലാണ് ഈ നോവലെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കെ.ആര്‍ മീര പറഞ്ഞു. ഒരു സ്ത്രീ കഥ എഴുതുമ്പോള്‍ അവള്‍ കഥ മാത്രമല്ല എഴുതുന്നത്. അവളുടെ കഥയിലൂടെ അവളുടെ ഉടലിന്റെ കഥയിലൂടെ അവളുടെ ജീവിത കഥയിലൂടെ അവളെഴുതുന്നത് ഒരു കാലഘട്ടത്തിന്റെയും ഒരു സംസ്‌കൃതിയുടെയും കഥ തന്നെയായിരിക്കും. ശബ്‌ന മറിയത്തിന്റെ ആദ്യ നോവല്‍ തെളിയിക്കുന്നത് അത് തന്നെയാണ്. 

pigment
പുസ്തകം വാങ്ങാം

ശബ്‌നയുടെ ആദ്യ നോവലാണ് ഇത് എന്ന് പറയുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ഇതൊരു ആദ്യ പുസ്തകമായി വായനക്കാരന് അനുഭവപ്പെടില്ല എന്നതാണ് സത്യം. അത്രമേല്‍ കൈത്തഴക്കത്തോടെയാണ് ശബ്‌ന ഈ പുസ്തകം എഴുതിയിരിക്കുന്നതെന്നും കെ.ആര്‍ മീര പറഞ്ഞു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Shabna mariyam new malayalam novel release KR Meera