മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, സത്യൻ അന്തിക്കാടിന്റെ 'പോക്കുവെയിലിലെ കുതിരകൾ' എന്ന പുസ്തകം എഴുത്തുകാരി പ്രിയ എ.എസ്. മാധ്യമ പ്രവർത്തക ഷെമിൻ സെയ്തുവിന് നൽകി പ്രകാശനം ചെയ്യുന്നു
കൊച്ചി: മലയാളത്തിന്റെ മറുവാക്കാണ് മാതൃഭൂമിയെന്നും തന്റെ പേര് സിനിമയ്ക്ക് മുമ്പേ അച്ചടിച്ചുവന്നത് മാതൃഭൂമിയുടെ ബാലപംക്തിയിലാണെന്നും ഓര്‍മിച്ച് സംവിധായന് സത്യന് അന്തിക്കാട്. സത്യന് അന്തിക്കാടിന്റെ, 'പോക്കുവെയിലിലെ കുതിരകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരങ്ങളോടുള്ള സ്നേഹം ബാല്യകാലത്തേ ആരംഭിച്ചതാണ്. അന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് എഴുതാന്‍ തോന്നുംപോഴല്ല, എഴുതാതെ പറ്റില്ലെന്ന് തോന്നുമ്പോള്‍ മാത്രം എഴുതാനാണ്. തന്റെ ജീവിതത്തില്‍ കണ്ടും കേട്ടും അറിഞ്ഞുമുള്ള അനുഭവങ്ങളാണ് തന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'പോക്കുവെയിലിലെ കുതിരകളി'ല്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ലുലു മാളില്‍ മാതൃഭൂമി ലുലു റീഡേഴ്സ് ഫെസ്റ്റ് വേദിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി പ്രിയ എ.എസ്. മാധ്യമപ്രവര്‍ത്തക ഷെമിന്‍ സെയ്തുവിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മാതൃഭൂമിയും ലുലു മാളും സംയുക്തമായാണ് ഈ റീഡേഴ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ലുലു മാളില്‍ നടക്കുന്ന റീഡേഴ്സ് ഫെസ്റ്റ് 15ന് അവസാനിക്കും.
Content Highlights: sathyan anthikad mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..