മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ ‘തൊട്ടുകൂടായ്മയുടെ കഥ’ എന്ന പുസ്തകത്തിന്റെ കവർ സാഹിത്യകാരൻ ശരൺകുമാർ ലിംബാളെ പ്രകാശനം ചെയ്യുന്നു. ഡോ. കെ. നാഗേഷ്, ഷാഹിന കെ. റഫീഖ്, കെ.എസ്. വെങ്കിടാചലം, എൻ എം. സണ്ണി, എം.എ. ജോൺസൺ എന്നിവർ സമീപം.
കോഴിക്കോട്: മാതൃഭൂമി ബുക്സില്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ പുസ്തകത്തിന്റെ കവര്‍ പ്രകാശനംചെയ്തു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'തൊട്ടുകൂടായ്മയുടെ കഥ' എന്ന പുതിയ പുസ്തകത്തിന്റെ കവറാണ് എഴുത്തുകാരന്‍തന്നെ ബുധനാഴ്ച പ്രകാശനംചെയ്തത്. സരസ്വതിസമ്മാനം നേടിയ ലിംബാളെയുടെ അക്കര്‍മാശി, ബഹിഷ്കൃതര്‍, ബഹുജനം എന്നീ പുസ്തകങ്ങള്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. കെ. നാഗേഷ്, ഷാഹിന കെ. റഫീഖ്, കെ.എസ്. വെങ്കിടാചലം, എന്‍.എം. സണ്ണി, എം.എ. ജോണ്സണ് തുടങ്ങിയവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലെ ദളിത് സാഹിത്യകാരന്മാരില് പ്രമുഖനാണ് ഡോ. ശരണ്‍കുമാര്‍ ലിംബാളെ. മറാഠി നോവലിസ്റ്റ്, കഥാകൃത്ത്, കവി, സാഹിത്യ വിമര്ശകന്. 1956 ജൂണ്‍1ന് മഹാരാഷ്ട്രയിലെ പൂനയില്‍ ജനനം. ഇംഗ്ലീഷില്‍ ബിരുദവും മറാഠിയില്‍ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി. നാല്‍പ്പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചു. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ അക്കര്‍മാശി എന്ന ആത്മകഥാഖ്യാനമാണ് ആദ്യകൃതി. The outcaste എന്ന പേരില്‍ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളം ഉള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തുകയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.
ഫ്രഞ്ച് ഉള്‍പ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവര്‍ത്തനങ്ങളുണ്ടായ ഈ കൃതി മറാത്തിയിലെ ദളിത് സാഹിത്യത്തിലെ ഉദാത്തസൃഷ്ടിയായി പരിഗണിക്കപ്പെടുന്നു. 2004ല്‍ പ്രസിദ്ധപ്പെടുത്തിയ Towards an Aesthetics of Dalit Literature ഇന്ത്യന്‍ ദളിത് സാഹിത്യപഠനങ്ങളിലെ ഒരു നാഴികക്കല്ലായിട്ടാണ് കണക്കാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..