സാറാ ജോസഫിനെക്കുറിച്ച് കെ.വി. സുമംഗല എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച 'സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളിൽ' എന്ന പുസ്തകം സച്ചിദാനന്ദൻഗീതാ ജോസഫിന് നൽകി പ്രകാശനം ചെയ്യുന്നു. സ്വപ്ന സി. കോമ്പാത്ത്, ശ്രുതി, കെ.വി. സുമംഗല, കെ.ജി.എസ്., സാറാ ജോസഫ് എന്നിവർ സമീപം.
തൃശ്ശൂര്‍: 'പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രരചനയ്ക്കായി കെ.വി. സുമംഗല സ്വീകരിച്ചിരിക്കുന്നത് വ്യത്യസ്ത ശൈലി. ഇതില്‍ സാറാ ജോസഫിന്റെ നാല് ജീവചരിത്രങ്ങളുണ്ട്. അവരുടെ ഭൗതിക, ധൈഷണിക, നൈതിക, സര്‍ഗ ജീവചരിത്രങ്ങള്‍. ഇവയെല്ലാം അന്യോന്യം സമന്വയിപ്പിച്ച് പുതിയ ശൈലിയില്‍ അവതരിപ്പിക്കാന്‍ സുമംഗലയ്ക്കായി- സച്ചിദാനന്ദന്‍ പറഞ്ഞു.
കെ.വി. സുമംഗല രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളില്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാറമേക്കാവ് അഗ്രശാലയില്‍ സാറാ ജോസഫിന്റെ മകള്‍ ഗീതാ ജോസഫ് പുസ്തകം ഏറ്റുവാങ്ങി.
വലിയൊരു സ്‌നേഹാലാപനമാണ് പുസ്തകമെന്ന് അധ്യക്ഷനായ കെ.ജി.എസ്. അഭിപ്രായപ്പെട്ടു. സാറാ ജോസഫ് ഇതുവരെ ജീവിച്ച കാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണിതെന്ന് പുസ്തകപരിചയം നടത്തിയ സ്വപ്ന സി. കോമ്പാത്ത് പറഞ്ഞു.
ഗീതാ ജോസഫ്, ശ്രുതി എന്നിവരും പ്രസംഗിച്ചു. കെ.വി. സുമംഗല മറുപടിപ്രസംഗം നടത്തി.
Content Highlights: Sara Joseph oru ezhuthukariyude ullil book,Sumangala K.V, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..