ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലും ബഹിരാകാശ പരീക്ഷണങ്ങളിലും മികവുതെളിയിച്ച ഇന്ത്യ എന്തുകൊണ്ടും ഒരു ബഹിരാകാശ വിനോദ സഞ്ചാരദൗത്യത്തിന് ഏറെസാധ്യതയുള്ള രാജ്യമാണെന്ന് സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര. ഷാർജ അന്താരാഷ്ട്ര പുസ്തോത്സവത്തിലെ മുഖാമുഖം പരിപാടിയിൽ ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് സർക്കാർതലത്തിൽ നീക്കത്തിനായി കാത്തിരിക്കേണ്ടതില്ല. സഹകരണസംഘങ്ങൾ എന്ന നിലയിൽ മുന്നോട്ട് വരാൻ മലയാളികൾ തയ്യാറായാൽതന്നെ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വൻകുതിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ മോഡറേറ്ററായിരുന്നു.

 

Content Highlights: Santhosh George Kulangara at Sharjah International Book Fair 2021 SIBF