ന്തോഷ് ആവത്താന്‍ എഴുതിയ നോവല്‍ 'വല്ലങ്കി' എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി  ബുക്‌സ് ഫെയ്‌സ്ബുക്ക് പേജ് വഴിയായിരുന്നു പ്രകാശനം. 

പാലക്കാട് ജില്ലയിലെ 'വല്ലങ്കി' എന്ന ഗ്രാമത്തില്‍ നടക്കുന്ന അപൂര്‍വ പ്രണയകഥയാണ് നോവല്‍ പറയുന്നത്. വേര്‍പെട്ടുപോകുന്ന പ്രണയികളുടെ ആഴമാണ് വല്ലങ്കിയില്‍ സന്തോഷ് ആവത്താന്‍ കാണിച്ച് തരുന്നതെന്ന്പുസ്തകം പ്രകാശനം ചെയ്യവെ വി.ആര്‍ സുധീഷ് അഭിപ്രായപ്പെട്ടു. ഏറെ കാലത്തിന് ശേഷം മനോഹരമായ ഒരു പ്രണയകഥ വായിക്കാന്‍ അവസരം നല്‍കിയതിന് സന്തോഷിനോട് നന്ദി പറയുന്നതായും സുധീഷ് പറഞ്ഞു.

vallanki
പുസ്തകം വാങ്ങാം

വല്ലങ്കി ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Santhosh Avathan new book Vallanki release