Sangeeth bahara and raag bahaar
ഷാർജ: നേഹ ഖയാൽ രചിച്ച പുസ്തകങ്ങളായ 'സംഗീത് ബഹാറും', 'രാഗ് ബഹാറും' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളാടങ്ങിയതാണ പുസ്തകം. ഹിന്ദുസ്ഥാനി സംഗീതം, ഥാട്ട്, സംഗീത രൂപങ്ങള്‍, ഘരാനകള്‍ സംഗീതജ്ഞര്‍, സംഗീതോപകരണങ്ങള്‍, ഗായക ഗുണ അപഗുണങ്ങള്, സ്വരസാധന, ഹിന്ദുസ്ഥാനി സംഗീത നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗ്രന്ഥത്തില്‍ വിശദീകരിച്ചിരിക്കുന്നു. പണ്ഡിറ്റ് രമേശ് നാരായണ്‍,പത്മശ്രീ സോമഘോഷ്, സുപ്രിയോ ദത്ത്, അപ്പച്ചന് മാത്യു, കാവാലം ശശികുമാര്‍ എന്നിവരാണ് പുസ്തകത്തിന് ആശംസകൾ നേർന്നത്.
ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച നേഹയുടെ ഗ്രന്ഥങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ലഭ്യമാണ്. കമലാസനനന്‍ ഷീലാദേവി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നേഹ.'The Expiry Date of love' ഇംഗ്ലീഷ് ഹ്രസ്വ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്
Content Highlights: Sangeeth bahara and raag bahaar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..