അക്ഷരങ്ങളോടുള്ള ഷാര്‍ജയുടെ പ്രണയം 'പോസിറ്റീവ് ടൂറിസം' -സോമന്‍ കടലൂര്‍


അക്ഷരങ്ങള്‍കൊണ്ട് ഒരു ഭരണാധികാരി മാനവികത സൃഷ്ടിക്കുകയാണെന്നും 28 കൃതികളെഴുതിയ സോമന്‍ കടലൂര്‍ പറഞ്ഞു.

മാതൃഭൂമി സ്റ്റാളിൽ എഴുത്തുകാരൻ സോമൻ കടലൂർ

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ആദ്യമായെത്തിയ സന്തോഷത്തിലാണ് എഴുത്തുകാരനും അധ്യാപകനുമായ സോമന്‍ കടലൂര്‍. ഷാര്‍ജയില്‍ ഇതുവരെ എത്താന്‍ സാധിക്കാത്തത് ജീവിതത്തിലെ വലിയ നഷ്ടമായി തോന്നുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേളയിലെ മാതൃഭൂമി ബുക്‌സ് സ്റ്റാളിലെത്തിയതായിരുന്നു സോമന്‍ കടലൂര്‍.

ഷാര്‍ജ ഭരണാധികാരി 'ലോകത്തിനുതന്നെ മാതൃകയാണ്. ഒരുജനതയെ അറിവിന്റെ ഉന്നതിയിലെത്തിക്കുകയാണ് അദ്ദേഹം. ഷാര്‍ജ പുസ്തകമേളയാണ് കേരളത്തില്‍പ്പോലും മേളകള്‍ സംഘടിപ്പിക്കാന്‍ പ്രചോദനമാകുന്നത്. ലോകത്തിലെ എല്ലാ നന്മകളും ഷാര്‍ജയിലെത്തിയ പ്രതീതിയാണുള്ളത്. അത്രയും ഭാഷയും സംസ്‌കാരവും ജീവിതരീതികളുമാണ് വായനയിലൂടെ ഷാര്‍ജയിലെത്തിക്കുന്നത്'. അക്ഷരങ്ങള്‍കൊണ്ട് ഒരു ഭരണാധികാരി മാനവികത സൃഷ്ടിക്കുകയാണെന്നും 28 കൃതികളെഴുതിയ സോമന്‍ കടലൂര്‍ പറഞ്ഞു. മനുഷ്യന്റെ ആന്തരികജീവിതത്തിലെ അന്നമാണ് പുസ്തകങ്ങള്‍. അങ്ങിനെ സങ്കല്പങ്ങള്‍ക്കപ്പുറത്ത് അന്നമാകുന്ന അറിവ് മനുഷ്യര്‍ വാങ്ങിക്കൊണ്ടുപോവുകയാണെന്നും സോമന്‍ വ്യക്തമാക്കി.അക്ഷരങ്ങളോടുള്ള ഈ പ്രണയം 'പോസിറ്റീവ് ടൂറിസം' കൂടിയാണ്. ഷാര്‍ജയിലെത്തി നാടുകാണുകമാത്രമല്ല അറിവുകൂടി കൊണ്ടുപോവുകയാണ്. അതാണ് ഒരു ഭരണാധികാരിയുടെ നന്മയുടെ വീക്ഷണമെന്നും സോമന്‍ കടലൂര്‍ പറയുന്നു. വടകര പുതുപ്പണം ജെ.എന്‍.എം. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് സോമന്‍ കടലൂര്‍.

Content Highlights: Mathrubhumi Books, Sharjah International Book Fair 2022, Soman Kadaloor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented