Ramesh Narayan

രസ്യരംഗത്തെ പ്രമുഖനും കാന്‍കോ അഡ്വര്‍ടൈസിങിന്റെ സ്ഥാപകനുമായ രമേശ് നാരായണ്‍ രചിച്ച പുസ്തകം എ ഡിഫറന്റ് റൂട്ട് ടു സക്‌സസ് പ്രകാശനം ചെയ്തു. 

പരസ്യരംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ കാന്‍കോ ഏജന്‍സിയുടെ സ്ഥാപകന്‍ എന്ന നിലയിലുള്ള തന്റെ ജീവിതയാത്രയെ കുറിച്ചാണ് രമേശ് നാരായണ്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്റര്‍, ഏഷന്‍ ഫെഡറേഷന്‍ ഓഫ് അഡ്വര്‍ടൈസിങ് അസോസിയേഷന്‍സ് എന്നിവയുടെ ഭാരവാഹി കൂടിയാണ് രമേശ് നാരായണ്‍.

തന്റെ ജീവിതാനുഭവങ്ങളും പാഠങ്ങളും പകര്‍ത്താനുള്ള ശ്രമമാണ് പുസ്തകമെന്ന് രമേശ് നാരായണ്‍ പറഞ്ഞു. പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബോംബെ റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക.

Content Highlights: Ramesh Narayan releases his “Different Route to Success” All proceeds go to Rotary.