തിരുവനന്തപുരം: കോണ്‍സ്റ്റന്റൈന്‍ (കോണ്‍സി ) എഴുതിയ ഏറ്റവും പുതിയ നോവല്‍ ഷുനാംകാരി അബിഷാഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകനായ ആര്‍.കിരണ്‍ ബാബുവിന് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം ചെയ്തത്.

ഇസ്രായേല്‍ രാജവംശത്തിന്റെ അപചയം ആരംഭിക്കുന്നകാലത്തെ പ്രമേയം മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ കോണ്‍സി പൂര്‍ണമായി വിജയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബൈബിളില്‍ വളരെ ചെറിയ ഭാഗമാണ് അബിഷാഗിനുള്ളത്.
ക്‌ളാസിക് ബൈബിള്‍ നോവലൈറ്റ് ആയി അബിഷാഗ് മാറുമ്പോള്‍ മികച്ച  വായനാനുഭവമാണ് സമ്മാനിക്കുന്നതെന്നു  രമേശ് ചെന്നിത്തല പറഞ്ഞു.

ചരിത്ര കാലത്തിനും ചരിത്രാതീത കാലത്തിനും ഇടയില്‍  പുരാതന ഇസ്രയേലില്‍ നടന്ന കഥ മലയാളത്തിലെ വായനക്കാര്‍ക്ക് മികച്ച വായനാനുഭവം സമ്മാനിക്കുമെന്ന്  പുസ്തകം ഏറ്റുവാങ്ങിയ കിരണ്‍ബാബു പറഞ്ഞു.

Content Highlights: Ramesh Chennithala Book Release