മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'രാമായണം മനുഷ്യകഥാനുഗാനം' എന്ന പുസ്തകത്തിന്റെ പ്രകാശനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രൊഫ. കെ.വി. തോമസിനു നൽകി നിർവഹിക്കുന്നു.
കൊച്ചി: മഹാഭാരതത്തിന്റെ രാമായണത്തിന്റെയും അന്തരാര്‍ഥം മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഭാരതത്തിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന്് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഡോ. കെ.എസ്. രാധാകൃഷ്ണന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'രാമായണം മനുഷ്യകഥാനുഗാനം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിഹാസങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ അനിഷേധ്യമായ ഭാഗമാണ്. കുട്ടിക്കാലം മുതല്‍ സംസ്‌കൃതം പഠിച്ച ആളാണ് ഞാന്‍. സംസ്‌കൃതം അറിയാമായിരുന്ന അച്ഛനാണ് അതിനു പ്രേരണയായത്. സെമിനാരിയില്‍ ഐച്ഛിക വിഷയവും സംസ്‌കൃതമായിരുന്നു. രാമായണത്തെ കുറിച്ച് നല്ല രീതിയില്‍ പഠിച്ച് അവതരിപ്പിക്കുന്ന പുസ്തകമാണിത്മാര്‍ ആലഞ്ചേരി പറഞ്ഞു.
ജീവിതത്തില്‍ വന്നതില്‍നിന്നൊന്നും ഒഴിഞ്ഞു മാറാതെ എല്ലാം സ്വീകരിച്ച ഒരു മനുഷ്യന്റെ ഈശ്വരനിലേക്കുള്ള യാത്രയാണ് രാമന്റെ ജീവിതമെന്നാണ് പുസ്തകം പറയുന്നതെന്ന് അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു.
മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് സ്വാഗതവും കാളിദാസ സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി സി.ജി. രാജഗോപാല്‍ നന്ദിയും പറഞ്ഞു.
Content Highlights: ramayanam dr ks radhakrishnan mathrubhumi books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..