ആര്.എസ്.എസിന്റെ ആശയ സംഹിത ഉപയോഗിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരിക്കലും രാജ്യത്തെ മുന്നോട്ട് നയിക്കാനാന് സാധിക്കില്ലെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹ. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.
എം.എസ്. ഗോള്‍വാള്‍ക്കര്‍ ആര്.എസ്.എസ്സിന് എങ്ങനെയാണോ അങ്ങനെയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാര്ക്കിസ്റ്റുകാര്ക്കെന്ന് അദ്ദേഹം പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ വര്‍ക്ക് തികച്ചും പ്രതിലോമകരമായ പിതൃമേധാവിത്വത്തിലധിഷ്ഠിതമാണ്. ശത്രുതയും വിദ്വേഷവും മുന്‍വിധികളും മുസ്ലീം വിരോധവും നിറഞ്ഞ പുസ്തകമാണത്. ബുദ്ധിസ്റ്റുകളെപ്പോലും അത് ദേശവിരുദ്ധരായി കാണുന്നു. അംബേദ്കറെപ്പോലും ഗോള്‍വാള്‍ക്കര്‍ ദേശവിരുദ്ധനെന്ന് വിളിച്ചേക്കും; കാരണം അംബേദ്കര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ട്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപതാം നൂറ്റാണ്ടിലെ രണ്ട് വൃക്തിത്വങ്ങളാണ് ലെനിനും ഗോള്‍വാള്‍ക്കറും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവരുടെ സാധുത എന്താണെന്നു നോക്കൂ. സമൂഹം വളരെ സങ്കീര്‍ണമാണ്. മുസ്ലീം വിരോധവും ക്രിസ്ത്യന്‍ വിരോധവും സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമവും ജാതിവ്യവസ്ഥയും എത്രയോ മടങ്ങ് ശക്തിയാര്‍ജിച്ചിരിക്കുന്നു ഇന്ന്.
ഇന്ന് ആര്.എസ്.എസ്. രാജ്യം ഭരിക്കുന്നു. ഹിന്ദുക്കളുടെ നേതൃത്വം ഏറ്റെടുക്കുന്നു. ഗോള്‍വാള്‍ക്കര്‍ പുറമേയുള്ള ഒന്നല്ല. ഗോള്‍വാള്‍ക്കറുടെ പോര്‍ട്രെയിറ്റ് റാലികളില്വെച്ച് ആരാധിക്കുന്നു. ഗോള്വാള്ക്കറോടുള്ള മോദിയുടെ ആരാധനയും, ഗാന്ധിയോടും അംബേദ്കറോറുമുള്ള ആരാധനയും എങ്ങനെ ഒരുപോലെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
രാമചന്ദ്ര ഗുഹയുടെ അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാനും മറ്റ് ലേഖനങ്ങള്‍ക്കുമായി ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണുക
Content highlights : Ramachandra Guha, RSS, M. S. Golwalkar, Narendra Modi, BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..