'ചരിത്രം ശാസ്ത്രജ്ഞരെ കുറ്റക്കാരെന്ന് വിളിക്കില്ല; കാരണം അവര്‍ സമരരംഗത്തുണ്ട്'- രാമചന്ദ്ര ഗുഹ


എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന, കഴിവ് തെളിയിച്ച ശാസ്ത്രജ്ഞര്‍ ഒരു നിയമത്തിനെതിരേ പരസ്യമായി രംഗത്തുവന്നുവെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

പൗരത്വ ബില്ലിനിതിരെ ഇന്ത്യന്‍ ശാസ്ത്ര സമൂഹം പോലും രംഗത്തെത്തി എന്നത് ഈ പ്രക്ഷോഭങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ത്യയെ അടിമുടി മറ്റൊരു രാജ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയമം ഭരണഘടനയുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്നു. അതിനാലാണ് ശാസ്ത്രജ്ഞര്‍ സമരരംഗത്തെത്തിയ അസാധാരണ സാഹചര്യമുണ്ടായതെന്ന് പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ പറയുന്നു.

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണനും പൗരത്വ ബില്ലിനെതിരായ പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഗുഹ ചൂണ്ടിക്കാട്ടുന്നു. വിഭാഗീയതയുടെ സന്ദേശം നല്‍കുന്ന ബില്ല് എന്നാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്.

വായിക്കാം
35 വര്‍ഷം നീണ്ട ഗവേഷണ ജീവിതത്തിനിടയില്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തുനിന്നുള്ള ഒട്ടേറെ പ്രതിഭകളോടൊത്ത് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. ഇത്തരമൊരു പരാതി നല്‍കല്‍ മുന്‍പൊരിക്കലുമുണ്ടായിട്ടില്ലെന്ന് ആ അനുഭവത്തില്‍നിന്ന് പറയാനാവും. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന, കഴിവ് തെളിയിച്ച ശാസ്ത്രജ്ഞര്‍ ഒരു നിയമത്തിനെതിരേ പരസ്യമായി രംഗത്തുവന്നുവെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

വംശീയ മുന്‍വിധികള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ കൂടുതല്‍ക്കൂടുതല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വിസമ്മതിക്കുകയാണ്. ഇന്ത്യയുടെ നഷ്ടം അമേരിക്കയ്ക്കാണ് നേട്ടമായി മാറുക.രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അല്പമെങ്കിലും ചിന്തയുണ്ടെങ്കില്‍ ഇന്ത്യന്‍ ശാസ്ത്രരംഗത്തെ പ്രതിഭകള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കണം. പക്ഷേ, നരേന്ദ്ര മോദിസര്‍ക്കാര്‍ അങ്ങനെ ചെയ്യില്ല. കാരണം, ഒരേസമയം അപരിഷ്‌കൃതരും മതഭ്രാന്തരുമാണവര്‍. എന്നിരുന്നാലും ചരിത്രം ശാസ്ത്രജ്ഞരെ കുറ്റക്കാരെന്ന് വിളിക്കില്ല. കാരണം ഇന്ത്യ സംസാരിക്കാനാവശ്യപ്പെട്ടപ്പോള്‍, അവരത് ചെയ്തിട്ടുണ്ടെന്നും 'വംശീയ മുന്‍വിധികള്‍ ഇന്ത്യയെ തകര്‍ക്കും' എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഗുഹ വ്യക്തമാക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം

Content Highlights: Ramachandra Guha article about CAA, Mathrubhumi weekly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022

More from this section




Most Commented